ഗോൾ-കുലം

ഡൽഹിയിയെ ഗോൾ മഴയിൽ മുക്കി ഗോകുലം കേരള. പഞ്ചാബിലെ മഹിൽപ്പൂർ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഗോകുലത്തിന്റെ വിജയം. വിദേശ താരം അഡമ നിയാന ഇരട്ട ഗോളുകളുമായി മുന്നിൽ നിന്നു നയിച്ചപ്പോൾ ഡൽഹിക്കെതിരെ ആധികാരികമായിരുന്നു ഗോകുലത്തിന്റെ ജയം.

41ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ മുന്നിലെത്താൻ ഗോകുലത്തിന് അവസരം ഒരുങ്ങി. കിക്കെടുത്ത അഡാമക്ക് പിഴച്ചെങ്കിലും റീബൗണ്ട് താരം തന്നെ വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ ഗോകുലം മുന്നേറ്റങ്ങളുടെ വേഗത കൂടി. 63ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ അഡാമ ഗോകുലത്തിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന പത്ത് മിനിട്ടുകളിൽ ഗോകുലം നിരന്തരം ഡൽഹി ഗോൾ മുഖത്തേക്ക് ബോളുകൾ പായിച്ചു. ആബേലെടോയും സ്റ്റാനിസാവിച്ചും പകരക്കാരനായി ഇറങ്ങിയ രാഹുൽ രാജുവും മത്സരത്തിൽ ഗോകുലത്തിനായി വലകുലുക്കി. ഐ ലീഗിലെ മറ്റൊരു മത്സരത്തിൽ നംധരി എതിരില്ലാത്ത ഒരു ഗോളിന് ചർച്ചിൽ ബ്രദർസിനെ പരാജയപ്പെടുത്തി. ചർച്ചിൽ പ്രതിരോധ താരം ഡെനി സിംഗിന്റെ സെൽഫ് ഗോളിലാണ് നംധരിയുടെ വിജയം.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment