പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ വരൾച്ച തുടരുകയാണ്. വില്ല പാർക്കിൽ ആസ്റ്റൺ വില്ലയ്ക്കെതിരെ നടന്ന പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ യുണൈറ്റഡിന് തുടർച്ചയായി അഞ്ചാം മത്സരത്തിലും വിജയം അകന്നു. ടെൻ ഹാഗിന് ചെറിയ ആശ്വാസം തന്നെയാണ് ഈ മത്സര ഫലം.
മികച്ച ഫുട്ബോൾ കാഴ്ചവെച്ച യുണൈറ്റഡിന് വില്ലയുടെ കരുത്തുറ്റ പ്രതിരോധം ഭേദിക്കാനായില്ല. ടെൻ ഹാഗിന് ഒട്ടേറെ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്.
റാഷ്ഫോർഡും ഗർനാചോയും ഗോൾമുഖത്ത് സൃഷ്ടിച്ച അവസരങ്ങൾ വില്ല ഗോൾകീപ്പർ എമി മാർട്ടിനസ് അനായാസം തടഞ്ഞു.
ആദ്യ പകുതിയുടെ അവസാനം മഗ്വയറിനും മസ്റോയിക്കും പരിക്കേറ്റത് യുണൈറ്റഡിന് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ റാഷ്ഫോർഡിന്റെ ഒരു ശ്രമം കൂടി മാർട്ടിനസ് തടഞ്ഞു. ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയതും യുണൈറ്റഡിന് നിരാശ പകർന്നു.
എതിരാളികളുടെ ഗോൾമുഖത്ത് ആക്രമണം തുടരാൻ വില്ലയ്ക്കും സാധിച്ചില്ല. 92-ാം മിനിറ്റിൽ വില്ല നേടിയ ഗോളെന്ന് ഉറപ്പിച്ച അവസരം ഡാലോട്ട് സുപ്രധാന ഇടപെടലിലൂടെ തടഞ്ഞു.
ഈ സമനിലയോടെ ഏഴ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിൻ്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ 14-ാം സ്ഥാനത്താണ്. 14 പോയിൻ്റുമായി ആസ്റ്റൺ വില്ല അഞ്ചാം സ്ഥാനത്തും.
Discover more from
Subscribe to get the latest posts sent to your email.