സാൾട്ട്ലേക്കിൽ മൂന്നടിച്ച് മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ പത്താം വിജയം സ്വന്തമാക്കി മോഹൻ ബഗാൻ. ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബഗാൻ തകർത്തത്. മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റുകളിൽ തന്നെ ബഗാൻ മുന്നിലെത്തി. ഇടത് വിങ്ങിൽ നിന്നും ലിസ്റ്റാൺ നൽകിയ ക്രോസ് സഹൽ ഒരു വോളിയിലൂടെ പോസ്റ്റിലേക്ക് പായിച്ചു, ബോൾ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ച അർഷദീപ് സിംഗിന് പിഴച്ചു, കയ്യിൽ തട്ടിത്തെറിച്ച പന്ത് പ്രതിരോധ താരം സ്റ്റെഫാൻ സാപിച്ചിൻ്റെ തലയിൽ തട്ടി വലയിലേക്ക്.

ലീഡ് നേടിയതോടുകൂടി ഉണർന്നു കളിച്ച ബഗാൻ തുടരെത്തുടരെ ഹൈദരാബാദ് പോസ്റ്റിലേക്ക് അക്രമണങ്ങൾ നടത്തി. രണ്ടാം പകുതിക്ക് പിരിയുന്നതിനു തൊട്ടുമുമ്പ് ബഗാൻ ലീഡ് ഉയർത്തി, ഇക്കുറിയും ഇടതുവിങ്ങിൽ നിന്ന് ലിസ്റ്റൺ ഉയർത്തിയ ക്രോസ് ക്ലിയർ ചെയ്യുന്നത് ഹൈദരാബാദ് പ്രതിരോധം പിഴച്ചപ്പോൾ പന്തിലേക്ക് ചാടി തലവെച്ച് ആൽഡേർഡ് വല കുലുക്കി. അമ്പതാം മിനിറ്റിൽ ജയ്സൺ കമ്മിൻസ് കൂടി ഗോൾ നേടിയതോടെ  മോഹൻ ബഗാൻ വിജയം ഉറപ്പിച്ചു. ജയത്തോടെ 32 പോയിന്റുമായി ബഗാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. തുടർച്ചയായ ഏഴാം മത്സരത്തിലും വിജയം കണ്ടെത്താനാകാത്ത ഹൈദരാബാദിൻ്റെ ഈ സീസണിലെ പ്രതീക്ഷകൾ അവസാനിച്ച മട്ടിലാണ്.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment