‘അർജന്റീന ടീം കേരളക്കത്തിൽ പന്ത് തട്ടും’,കായിക മന്ത്രി

അർജന്റീന ഫുട്ബോൾ ടീം കേരളക്കത്തിൽ പന്ത് തട്ടും എന്ന അഭ്യൂഹം പത്ര നവ മാധ്യമങ്ങൾ ഈയിടെയായി ചർച്ച ചെയ്തിരുന്നു. ഇതിനിടെയാണ് ഒരു ഉന്ന ദൗത്യ സംഘം കേരളത്തിൽ നിന്നും സ്പെയിനിൽ പോവുകയും അർജന്റീന ഫുട്ബാൾ അസോസിയേഷൻ (AFA) ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയെന്നും ഉള്ള വാർത്തകൾ പുറത്തു വന്നത്. നിലവിലെ ലോക ചാമ്പ്യൻ ടീമിനെ സംസ്ഥാനത്ത് പ്രദർശന മത്സരം കളിക്കാനുള്ള പദ്ധതി രൂപീകരിക്കാൻ സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാൻ അടങ്ങുന്ന സംഘമാണ് സ്പെയിനിലെത്തിയത്. കായിക മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ താൻ നയിച്ച സംഘത്തിന്, മൂന്ന് തവണത്തെ ലോകകപ്പ് ജേതാക്കളായ അര്ജന്റീന ടീമിനെ കേരളത്തിലെത്തിക്കാനുള്ള സാധ്യതകൾക്കുറിച്ച് , AFA ഉദ്യോഗസ്ഥരുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയതായി അറിയിച്ചു.

“ചർച്ചകൾ മാഡ്രിഡിൽ നടന്നു, കേരളത്തിലെ ആരാധകർ അർജന്റീന ഫുട്ബാൾ ടീമിന് നൽകുന്ന സ്നേഹത്തിൽ ഒരുപാട് സന്തോഷമുണ്ട് എന്നതായിരുന്നു അവരുടെ ആദ്യ പ്രതികരണം,” എന്നു അബ്ദുറഹിമാൻ പറഞ്ഞു. “അർജന്റീന ടീമിന്റെ ഒരു പ്രദർശന മത്സരം കേരളത്തിൽ എങ്ങനെയാകാമെന്ന് സംബന്ധിച്ച് ഞങ്ങൾ ഉത്തമ ചർച്ചകൾ നടത്തി, ഞങ്ങളുടെ ചർച്ചയുടെ തുടർച്ചയായി AFA യുടെ ഒരു ദൗത്യം ഉടൻ കേരളം സന്ദർശിക്കും,” എന്നും അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു.

“AFA, സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കേരളത്തിൽ ഫുട്ബാൾ അക്കാദമികൾ സ്ഥാപിക്കുന്നതിനെ കുറിച്ചും ആശയവിനിമയം നടത്തി. ഇത് നടന്നാൽ നമ്മുടെ സംസ്ഥാനത്തിന് കായിക മേഖലയിൽ വലിയ ഉണർവ്വായി മാറും,” എന്നും മന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ കായിക കേന്ദ്രങ്ങളെ ഉന്നത നിലവാരമുള്ളവാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അതിനായി മികച്ചവരുടെ പിന്തുണ ലഭിക്കണം. കായിക മേഖലയിലെ തൊഴിൽ അവസരങ്ങൾ മെച്ചപ്പെടുത്താനും ചർച്ചകൾ നടന്നു,” എന്നും മന്ത്രി കൂട്ടിച്ചേർത്തു .


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment