കലാശപോരിൽ സമനില

കലാശപോരിൽ സമനില

ഐ.എസ്.എൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനേതിരെ സമനിലയുമായി ഹൈദരാബാദ്. സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പുറകിൽ പോയ ശേഷമാണ് ആതിഥേയരുടെ സമനില നേട്ടം.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ മോണ്ടനെഗ്രൻ പ്രതിരോധ താരം ദുസാൻ ഗലാറ്റോറിൻ്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തെങ്കിലും ആദ്യപകുതി പിരിയും മുമ്പ് മലയാളി യുവതാരം സൗരവിൻ്റെ സുന്ദരം ബൈസൈക്കിൾ കിക്ക് ഗോളിൽ ഹൈദരാബാദ് സമനില നേടി. വിജയഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിന് നിരവധി അവസരം ലഭിച്ചുവെങ്കിലും നിർഭാഗ്യം മൂലം ലക്ഷ്യം കാണാനായില്ല.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment