അർജൻറീനയെ തകർത്ത് ഫുട്ട്സാൽ കിരീടം നേടി ബ്രസീൽ

ഉസ്ബകിസ്ഥാനിൽ വെച്ച് നടന്ന 2024 ഫിഫ ഫുട്ട്സാൽ ഫുട്ബോൾ ടൂർണമെന്റിൽ ബ്രസീലിന് കിരീടം. ഫൈനലിൽ അർജൻറീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തകർത്തത്.

ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരാണ് ബ്രസീൽ നോക്കൗട്ടിന് യോഗ്യത നേടുന്നത്. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിൽ നിന്നായി 17 ഗോളുകളാണ് ബ്രസീൽ അടിച്ചുകൂട്ടിയത്. പ്രീക്വാർട്ടറിൽ കോസ്റ്ററിക്കെയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തപ്പോൾ ക്വാർട്ടറിൽ മൊറോക്കോയെയും സെമിയിൽ ഉക്രൈനേയും മറികടന്നാണ് ഫൈനലിനെത്തിയത്.

ഗ്രൂപ്പ് സി ചാമ്പ്യന്മാരായ അർജൻറീന നോക്കൗട്ട് റൗണ്ടിൽ എത്തുന്നത്. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയെ മറികടന്ന അർജൻറീന ക്വാർട്ടറിൽ ഖസാക്കിസ്ഥാനെതിരെ ഒന്നിനെതിരെ ആറ് ഗോളുകളുടെ ജയം നേടി. സെമിയിൽ ഫ്രാൻസ് ആയിരുന്നു അർജൻറീനയുടെ എതിരാളികൾ.

7 മത്സരങ്ങളിൽ നിന്നായി 10 ഗോൾ നേടിയ ബ്രസീലിൻ്റെ മാർസെലാണ് ടൂർണമെൻ്റ് ടോപ് സ്കോറർ. ഉക്രൈൻ താരം ഡാൻയിലാണ് അസിസ്റ്റ് പട്ടികയിൽ മുന്നിൽ.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment