വിനിഷ്യസ് ജൂനിയർ ബാലൺ ഡി’ഓർ അർഹിക്കുന്നില്ല!” – ബ്രസീൽ ആരാധകർ

ബ്രസീ പരാഗ്വേയോടു 1-0നു തോറ്റതിന് പിന്നാലെ, വിനിഷ്യസ് ജൂനിയറിനെതിരെ ബ്രസീൽ ആരാധകർ അതൃപ്തി പ്രകടിപ്പിച്ചു. 2024-ലെ ബാലൺ ഡി’ഓർ അവാർഡിന് ഇനി അവൻ അർഹനല്ലെന്ന വാദം ഉയർത്തിയവരുണ്ട്. റയൽ മാഡ്രിഡ് താരത്തിന് സെപ്റ്റംബർ 10-നു നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യാതൊരു പ്രത്യേക സ്വാധീനവും ചെലുത്താൻ കഴിയാതെ വന്നപ്പോൾ ആരാധകരിൽ നിന്ന് തന്നെ വലിയ വിമർശനമാണ് നേരിടേണ്ടി വരുന്നത്.

മത്സരത്തിൽ ബ്രസീലിന് 29% ബോൾ പൊസിഷൻ മാത്രം നേടാൻ കഴിഞ്ഞപ്പോൾ, പരാഗ്വേയുടെ ഡിയഗോ ഗോമസ് 20-ാം മിനിറ്റിൽ നിർണായക ഗോളടിച്ചു. ബ്രസീലിന് ഒമ്പത് ഷോട്ടുകൾ മാത്രമാണ് ഉതിർക്കാനായത്. അതിൽ ഓൺ ടാർഗറ്റ് ആവട്ടെ, വെറും മൂന്നെണ്ണം. അതിനൊപ്പം നാലു മഞ്ഞ കാർഡുക ലഭിച്ചതും ടീമിന്റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അടയാളപ്പെടുത്തുന്നു. കഴിഞ്ഞ എട്ട് മത്സരങ്ങളിൽ മൂന്ന് ജയങ്ങൾ, ഒരു സമനില, നാല് പരാജയങ്ങൾ എന്ന റെക്കോഡോടെ, ഈ തോൽവി ബ്രസീലിനെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ അഞ്ചാം സ്ഥാനതാണ് ടീം.

20-ാം മിനിറ്റിൽ പരാഗ്വേയുടെ ഗോളിന് അഞ്ചു മിനിറ്റ് ശേഷവും, 74-ാം മിനിറ്റിലും വിനിഷ്യസിന് സമനില നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഫോട്ട്മോബ് 24 കാരനായ വിനിഷ്യസിന് 6.1 റേറ്റിംഗ് നൽകി; 21 പാസുകളിൽ 15 പാസുകൾ മാത്രമാണ് വിജയകരമായി പാസ്സായതും, 71% കൃത്യതയോടെ, നാല് ശ്രമങ്ങളിൽ ഒരു ഡ്രിബിൾ മാത്രം വിജയകരമായതും, ഏഴിൽ അഞ്ച് ഡ്യൂലുകൾ നഷ്ടപ്പെട്ടതും അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ മാറ്റ് കുറച്ചു.

ഈ വർഷത്തെ ബാലൺ ഡി’ഓറിന് ഒരു ശക്തമായ സ്ഥാനാർഥിയാണെങ്കിലും, ബ്രസീൽ ദേശീയ ടീമിൽ വിനിഷ്യസിന് പ്രതീക്ഷിച്ച സ്വാധീനം ചെലുത്താൻ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. 35 മത്സരങ്ങളിൽ വെറും അഞ്ച് ഗോളുകളും അഞ്ച് അസിസ്റ്റുകളും മാത്രമാണ് സമ്പാദ്യം. ബ്രസീൽ 8 മത്സരങ്ങളിൽ 10 പോയിന്റുമായി കോൺമിബോൾ റാങ്കിംഗിൽ അർജന്റീനയിൽ നിന്ന് എട്ട് പോയിന്റുകൾ പിന്നിലായിരിക്കെ, മുൻ ലെജൻഡുകളായ പെലെ, കാക്ക, റൊണാൾദിന്യോ എന്നിവരുടെ സാന്നിധ്യം നിത്താ പുതിയ തലമുറക്ക് കഴിയാത്തതിൽ ആരാധകർ അത്യന്തം നിരാശകാരാണ്.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment