യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസൺ വമ്പൻ ക്ലബ്ബുകളുടെ തകർപ്പൻ വിജയങ്ങളോടെ ആരംഭിച്ചു. പുതിയ മത്സരക്രമം അവതരിപ്പിച്ച ഈ സീസണിൽ യുവന്റസ്, ബയേൺ മ്യൂണിക്ക്, റയൽ മഡ്രിഡ്, ലിവർപൂൾ തുടങ്ങിയ ടീമുകൾ ആധിപത്യം സ്ഥാപിച്ചു.
യുവന്റസ് പിഎസ്‌വി ഐന്തോവനെ മൂന്നിനെതിരെ ഒരു ഗോളിന് കീഴടക്കിയപ്പോൾ, ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തിയ ആസ്റ്റൺ വില്ല യങ് ബോയ്‌സിനെ മൂന്ന് ഗോളുകൾക്ക് തകർത്തു. റയൽ മഡ്രിഡ് വിഎഫ്ബി സ്റ്റുഡ്‌ഗർട്ടിനെ മൂന്നിനെതിരെ ഒരു ഗോളിന് തോൽപ്പിച്ചു. എംബാപ്പെ, റൂഡിഗർ, എൻഡ്രിക് എന്നിവർ റയലിനായി വലകുലുക്കി.
കരുത്തരായ എസി മിലാനെ ലിവർപൂൾ മൂന്നിനെതിരെ ഒരു ഗോളിന് കീഴടക്കി. മിലാൻ ആദ്യം ലീഡെടുത്തെങ്കിലും കൊണാറ്റ, വാൻ ഡൈക്ക്, സോബോസ്ലൈ എന്നിവരുടെ ഗോളുകളിലൂടെ ലിവർപൂൾ മത്സരം തിരിച്ചുപിടിച്ചു.
ദിവസത്തിലെ ഏറ്റവും വലിയ വിജയം ബയേൺ മ്യൂണിക്കിന്റേതായിരുന്നു. ഹാരി കെയ്നിന്റെ നാല് ഗോളുകൾ ഉൾപ്പെടെ ഒമ്പതിനെതിരെ രണ്ട് ഗോളുകൾക്ക് ഡൈനാമോ സാഗ്രിബിനെ തകർത്തെറിഞ്ഞു. മൈക്കേൽ ഒലിസെയുടെ ഇരട്ട ഗോളും, റാഫേൽ ഗുരെയ്‌തോ, ലിമറായ് സനെ, ലിയോൺ ഗോറെട്സ് എന്നിവരുടെ ഓരോ ഗോളും ബയേണിന്റെ വിജയത്തിന് മെരുകേറ്റി.
Discover more from
Subscribe to get the latest posts sent to your email.