സിക്സർ വീരൻ, പക്ഷെ, വകതിരിവ് വട്ടപൂജ്യം; സിഎസ്കെ താരത്തിനെതിരെ വിമർശനം

വരും മത്സരങ്ങളിൽ ഇത്തരം പക്വതയില്ലാത്ത സമീപനങ്ങൾ തിരുത്തിയില്ലെങ്കിൽ സിഎസ്കെയുടെ ഈ സീസണിലെ മുന്നോട്ടുള്ള പ്രയാണം അതീവ ദുഷ്കരമാകുമെന്നുറപ്പാണ്.

ഐപിഎൽ 2026 സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് എട്ട് വിക്കറ്റിന്റെ കനത്ത തോൽവിയാണ് ചെന്നൈ സൂപ്പർ കിങ്‌സിന് നേരിടേണ്ടി വന്നത്.

ബാറ്റിങ്ങിൽ പരാജയപ്പെട്ട സിഎസ്കെ നിരയിൽ ഓൾറൗണ്ടർ ശിവം ദുബെയുടെ ബാറ്റിങ് സമീപനമാണ് ഇപ്പോൾ കടുത്ത വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത് (Shivam Dube batting).

മത്സരത്തിൽ ഉത്തരവാദിത്തമില്ലാതെ വിക്കറ്റ് വലിച്ചെറിഞ്ഞ ദുബെയുടെ നടപടി ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ വെറും 19.4 ഓവറിൽ 127 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ വെറും 12.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.ജാമി ഓവർടണിന്റെ ചെറുത്തുനിൽപ്പ് ഒഴിച്ചുനിർത്തിയാൽ ചെന്നൈ നിരയിൽ മറ്റാർക്കും ബാറ്റ് കൊണ്ട് കാര്യമായ സംഭാവന നൽകാനായില്ല.

RELATED READS: ദയവ് ചെയ്ത് വ്യാജവാർത്ത പ്രചരിപ്പിക്കരുത്; ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ ഓസിസ് താരം

ഐപിഎൽ 2026 ഫുൾ ഷെഡ്യൂൾ ; മത്സരക്രമം അറിയാം

ദുബെയുടെ ബാറ്റിംഗ്

Shivam Dube batting

ടീം സ്കോർ 7.2 ഓവറിൽ 51 റൺസിന് അഞ്ച് വിക്കറ്റ് എന്ന അതീവ ഗുരുതരമായ അവസ്ഥയിൽ നിൽക്കുമ്പോഴാണ് ശിവം ദുബെ ഏഴാമനായി ക്രീസിലെത്തുന്നത്.

ഒരു പരിചയസമ്പന്നനായ താരം എന്ന നിലയിൽ ആ സമയത്ത് പക്വതയാർന്ന ഇന്നിങ്‌സ് കളിച്ചു ഒരു പാർട്ണർഷിപ്പ് പടുത്തുയർത്താനായിരുന്നു ദുബെ ശ്രമിക്കേണ്ടിയിരുന്നത്.

ക്രീസിലെത്തിയ ആദ്യ പന്തിൽ തന്നെ രവീന്ദ്ര ജഡേജയെ സിക്സർ പറത്തി ദുബെ വരവറിയിച്ചു.എന്നാൽ അതേ ഓവറിലെ അവസാന പന്തിൽ അനാവശ്യമായ ഒരു ഷോട്ടിന് മുതിർന്ന് താരം വിക്കറ്റ് കളയുകയായിരുന്നു.

സിക്സറിനായുള്ള ശ്രമം രവി ബിഷ്‌ണോയിയുടെ കൈകളിൽ അവസാനിച്ചതോടെ നാല് പന്തിൽ ആറ് റൺസുമായി ദുബെ മടങ്ങി.

ഇതോടെ എട്ട് ഓവറിൽ 57-6 എന്ന നിലയിലേക്ക് സിഎസ്കെ കൂടുതൽ തകരുകയായിരുന്നു.തുടരെത്തുടരെ വിക്കറ്റുകൾ വീഴുമ്പോൾ ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിക്കാതെ അനാവശ്യ ഷോട്ടുകൾക്ക് മുതിരുന്നത് ഒരു പ്രൊഫഷണൽ താരത്തിന് ചേർന്നതല്ലെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നത്.

ടീമിന് ഒരു ഭേദപ്പെട്ട സ്കോർ നൽകാൻ സഹായിക്കുന്ന പാർട്ണർഷിപ്പുകൾ ഉണ്ടാക്കുന്നതിന് പകരം വെടിക്കെട്ടിന് ശ്രമിച്ച് വിക്കറ്റ് കളയുന്നത് ടീമിനെ ചതിക്കുന്നതിന് തുല്യമാണെന്നും വിമർശനമുണ്ട്.

ദേശീയ ടീമിൽ അടക്കം കളിച്ചു പരിചയമുള്ള ശിവം ദുബെ പരാജയപ്പെട്ടയിടത്ത്, ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച 19 കാരനായ കാർത്തിക് ശർമ്മ നടത്തിയ പോരാട്ടം ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിക്കറ്റുകൾ പൊഴിയുമ്പോഴും പക്വതയോടെ ബാറ്റ് വീശാൻ ആ കൗമാരക്കാരന് സാധിച്ചെങ്കിൽ എന്തുകൊണ്ട് ദുബെയ്ക്ക് അതിന് കഴിഞ്ഞില്ല എന്ന ചോദ്യമാണ് ഉയരുന്നത്.

വരും മത്സരങ്ങളിൽ ഇത്തരം പക്വതയില്ലാത്ത സമീപനങ്ങൾ തിരുത്തിയില്ലെങ്കിൽ സിഎസ്കെയുടെ ഈ സീസണിലെ മുന്നോട്ടുള്ള പ്രയാണം അതീവ ദുഷ്കരമാകുമെന്നുറപ്പാണ്.

ALSO READ: സിഎസ്കെയുടെ പ്ലെയിങ് ഇലവൻ; നിർണായക സൂചന നൽകി ഗെയ്ക്‌വാദ്

English Summary: Chennai Super Kings faced a humiliating 8-wicket loss against Rajasthan Royals. Fans are heavily criticizing Shivam Dube batting for his lack of responsibility during a major collapse. Instead of building a partnership, Dube lost his wicket to an unnecessary shot, leaving the team in deep trouble.

CONTENT: Shivam Dube batting


Discover more from

Subscribe to get the latest posts sent to your email.

Chennai Super Kings defeatCSK batting collapseCSK vs RR highlightsIPL 2026 newsRajasthan Royals victoryShivam Dube battingShivam Dube performance
Comments (0)
Add Comment