സിഎസ്കെയ്ക്ക് തലവേദന; പരിശീലന ക്യാമ്പിൽ എത്താതെ നാല് താരങ്ങൾ

ടീം സൈൻ ചെയ്ത നാല് വിദേശ താരങ്ങൾ ഇതുവരെ ചെന്നൈയിലെ പരിശീലന ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.

ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ഇനി വെറും നാല് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് വലിയൊരു പ്രതിസന്ധി നേരിടുകയാണ് (Csk Team).

ടീം സൈൻ ചെയ്ത നാല് വിദേശ താരങ്ങൾ ഇതുവരെ ചെന്നൈയിലെ പരിശീലന ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.

RELATED READS: എല്ലിസിന് പുറമെ സിഎസ്കെ ക്യാമ്പിൽ രണ്ട് താരങ്ങൾ കൂടി പരിക്കിന്റെ പിടിയിൽ

മാർച്ച് 28-ന് പുതിയ സീസണിലെ ആദ്യ പോരാട്ടങ്ങൾ തുടങ്ങാനിരിക്കെ, വിദേശ കരുത്തില്ലാതെ പരിശീലനം നടത്തേണ്ടി വരുന്നത് സിഎസ്കെയുടെ തന്ത്രങ്ങളെ ബാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

പരിക്കേറ്റ് സീസൺ നഷ്‌ടമായ ഓസിസ് പേസർ നഥാൻ എല്ലിസിന് പകരക്കാരനായി മറ്റൊരു ഓസിസ് ബൗളർ സ്‌പെൻസർ ജോൺസണെ പ്രഖ്യാപിച്ചെങ്കിലും ടീമിനോടപ്പം ചേർന്നിട്ടില്ല . സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നീക്കങ്ങൾ വൈകുന്നത് ടീമിന്റെ ബൗളിംഗ് കോമ്പിനേഷനെ ബാധിച്ചേക്കാം.

ക്യാമ്പിൽ ഇനിയും എത്താത്ത താരങ്ങൾ

 

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം വിദേശ താരങ്ങളായ അഖീൽ ഹൊസൈൻ മാർച്ച് 25-ന് മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂ.

മറ്റൊരു പ്രധാന താരം സാക്ക് ഫൗൾക്സ് മാർച്ച് 26-നോ 27-നോ മാത്രമേ എത്താൻ സാധ്യതയുള്ളൂ. പ്രമുഖ പേസർ മാറ്റ് ഹെൻറിയും ഫൗൾക്സിനൊപ്പമോ അതിന് ശേഷമോ മാത്രമേ ചെന്നൈയിൽ എത്തുകയുള്ളൂ എന്നാണ് ലഭിക്കുന്ന സൂചനകൾ.

ഈ സാഹചര്യത്തിൽ ഏറ്റവും വലിയ വെല്ലുവിളി താരങ്ങളുടെ പരിശീലന കുറവാണ്.

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലെ സ്ലോ പിച്ചിൽ പന്തെറിയുക എന്നത് ഏതൊരു വിദേശ ബൗളറെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്.

ഇവിടുത്തെ മണ്ണിനോടും കാലാവസ്ഥയോടും ഇണങ്ങിച്ചേരാൻ കൃത്യമായ പരിശീലനം അത്യാവശ്യമാണ്.എന്നാൽ വൈകിയെത്തുന്ന താരങ്ങൾക്ക് ഇത്തരമൊരു ‘പ്രീ-സീസൺ’ പരിശീലനത്തിനോ ടീമിനുള്ളിലെ ഇൻട്രാ-സ്ക്വാഡ് മത്സരങ്ങളിൽ പങ്കെടുക്കാനോ സമയം ലഭിക്കില്ല.

കൃത്യമായ നെറ്റ് പ്രീക്റ്റീസ് പോലുമില്ലാതെ ഇവർ നേരിട്ട് മത്സരത്തിലേക്ക് ഇറങ്ങേണ്ടി വരുന്നത് പ്രകടനത്തെ ബാധിക്കുമോ എന്ന പേടിയിലാണ് ആരാധകർ.ചെപ്പോക്കിലെ പിച്ചിലെ വേഗതയും ടേണും മനസ്സിലാക്കി പന്തെറിയാൻ വിദേശ താരങ്ങൾക്ക് മതിയായ സമയം ലഭിക്കാത്തത് സീസണിന്റെ തുടക്കത്തിൽ ചെന്നൈക്ക് തിരിച്ചടിയായേക്കാം.

ക്യാപ്റ്റൻ റിതുരാജ് ഗെയ്‌ക്‌വാദിനും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗിനും ഈ താരങ്ങളെ ഉൾപ്പെടുത്തി അവസാന ഇലവൻ തീരുമാനിക്കുന്നത് വലിയ തലവേദനയാകും.

ALSO READ: സഞ്ജു ഇന്ത്യയുടെ നായകൻ; ഐറിഷ് പരമ്പരയിൽ സഞ്ജുവിനെ പരിഗണിച്ച് ബിസിസിഐ

content: Csk Team


Discover more from

Subscribe to get the latest posts sent to your email.

Akeal HoseinChennai Super KingsCSK training campIPL 2026Matt HenryNathan Ellis replacementZak Foulkes
Comments (0)
Add Comment