ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് ആശ്വാസവും ആശങ്കയും നൽകുന്ന വാർത്തകൾ പുറത്തുവരുന്നു (CSK 2026).
പരിക്കേറ്റ ഓസ്‌ട്രേലിയൻ പേസർ നതാൻ എല്ലിസിന് പകരക്കാരനായി ഇടംകൈയ്യൻ പേസർ സ്‌പെൻസർ ജോൺസണെ ചെന്നൈ സൂപ്പർ കിംഗ്സ് പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നാൽ ടീമിലെത്തിയെങ്കിലും സീസണിലെ ആദ്യ മൂന്ന് ആഴ്ചകൾ താരത്തിന് നഷ്ടമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
RELATED READ: സിഎസ്കെയ്ക്ക് തലവേദന; പരിശീലന ക്യാമ്പിൽ എത്താതെ നാല് താരങ്ങൾ
സഞ്ജു ഇന്ത്യയുടെ നായകൻ; ഐറിഷ് പരമ്പരയിൽ സഞ്ജുവിനെ പരിഗണിച്ച് ബിസിസിഐ
ഓസ്‌ട്രേലിയയിലെ വൺഡേ കപ്പിനിടെയേറ്റ കടുത്ത ഹാംസ്ട്രിങ് പരിക്ക് കാരണമാണ് നതാൻ എല്ലിസിന് ഈ സീസൺ പൂർണ്ണമായും നഷ്ടമായത്. മൂന്ന് മാസത്തോളം വിശ്രമം ആവശ്യമായ എല്ലിസിന് പകരക്കാരനെ തേടിയ ചെന്നൈ ഒടുവിൽ സ്പെൻസർ ജോൺസണിൽ എത്തുകയായിരുന്നു.
2026 മിനി ലേലത്തിൽ ഒന്നരക്കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ജോൺസണെ വാങ്ങാൻ ആരും തയ്യാറായിരുന്നില്ല. ഇതിനുപിന്നാലെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്സുമായി താരം കരാറൊപ്പിട്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ അതിൽ നിന്നും പിന്മാറുകയായിരുന്നു.
സിഎസ്കെ സ്ക്വാഡിനൊപ്പം ചേരാൻ ജോൺസൺ തയ്യാറെടുക്കുമ്പോഴും താരത്തിന്റെ ശാരീരികക്ഷമതയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ രണ്ട് വർഷമായി പുറംവേദനയുമായി മല്ലിടുന്ന താരം നിലവിൽ പൂർണമായും ഫിറ്റ്നസ് നേടിയെടുത്തിയിട്ടില്ല.
2024 ജൂലൈയിൽ പുറംവേദനയെത്തുടർന്ന് മാസങ്ങളോളം വിട്ടുനിന്ന ജോൺസൺ 2025 ഫെബ്രുവരിയിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലാണ് അവസാനമായി കളിച്ചത്. പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ താരത്തിന് ഇനിയും രണ്ടാഴ്ചയോ അതിലധികമോ സമയം ആവശ്യമാണ്.
സ്പെൻസർ ജോൺസൺ ടീമിലെത്തുന്നത് ചെന്നൈയുടെ ബൗളിംഗ് നിരയ്ക്ക് കരുത്താകുമെങ്കിലും ആദ്യ മത്സരങ്ങളിൽ താരം ലഭ്യമാകില്ല എന്നത് മാനേജ്‌മെന്റിന് തിരിച്ചടിയാണ്.
നേരത്തെ ഗുജറാത്ത് ടൈറ്റൻസിനായി 10 കോടി രൂപയ്ക്ക് കളിച്ചിട്ടുള്ള ജോൺസണ് ഐപിഎല്ലിൽ അനുഭവസമ്പത്തുണ്ട്.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് താരം പന്തെറിഞ്ഞത്.
നിലവിൽ ചെന്നൈയുടെ മറ്റ് വിദേശ താരങ്ങളുടെ വരവ് വൈകുന്നതിനൊപ്പം ജോൺസൺ കൂടി ആദ്യ മത്സരങ്ങളിൽ ഇല്ലാതാകുന്നത് ടീം കോമ്പിനേഷനെ ബാധിച്ചേക്കാം.
ഏതായാലും ഏപ്രിൽ പകുതിയോടെ മാത്രമേ സ്പെൻസർ ജോൺസൺ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ മൈതാനത്ത് ഇറങ്ങാൻ സാധ്യതയുള്ളൂ.
ALSO READ: ആർസിബിയ്ക്ക് തിരിച്ചടി;യുവതാരം ഈ സീസണിൽ കളിക്കില്ല; ഔദ്യോഗിക പ്രഖ്യാപനമെത്തി
CONTENT: CSK 2026
Discover more from
Subscribe to get the latest posts sent to your email.