ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (CSK) ബാറ്റിംഗ് നിരയിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ്.
വരാനിരിക്കുന്ന സീസണിൽ തനിക്കൊപ്പം താനും മലയാളി താരം സഞ്ജു സാംസണും ആയിരിക്കും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക എന്ന് റുതുരാജ് സ്ഥിരീകരിച്ചു (Ruturaj Gaikwad Sanju Samson CSK Opening Pair).
RELATED READS: ഏറ്റവും മൂല്യമുള്ള 10 ക്രിക്കറ്റ് ക്ലബ്ബുകളുടെ പട്ടിക പുറത്ത്; ഐപിഎൽ ടീമുകളുടെ ആധിപത്യം
ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി; സ്റ്റാർ ബൗളർക്ക് ആദ്യ മൂന്ന് ആഴ്ചകൾ നഷ്ടമാവും
കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെന്നൈ, തങ്ങളുടെ ടോപ്പ് ഓർഡർ ബാറ്റിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പരീക്ഷണം നടത്തുന്നത്.
ഇതോടെ അണ്ടർ 19 ലോകകപ്പിലെ മിന്നും താരം ആയുഷ് മാത്രേ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് പുറത്തായിരിക്കുകയാണ്.
കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ഓപ്പണറായി ഇറങ്ങിയ ആയുഷ് മാത്രേ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകൻ കൂടിയാണ് ആയുഷ്. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അർധസെഞ്ചുറി നേടി തിളങ്ങിയ താരം പുതിയ സീസണിലും ഓപ്പണറായി തുടരുമെന്നാണ് ആരാധകർ കരുതിയിരുന്നത്.
എന്നാൽ സഞ്ജു സാംസണിനെ ടീമിലെത്തിച്ചതോടെ സിഎസ്കെ മാനേജ്‌മെന്റ് തന്ത്രങ്ങൾ മാറ്റുകയായിരുന്നു. റുതുരാജ്-സഞ്ജു സാംസൺ സഖ്യം ക്രീസിലെത്തുന്നത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് ക്യാപ്റ്റൻ വ്യക്തമാക്കി.
അടുത്തിടെ നടന്ന ടി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ 80-ലധികം റൺസ് നേടി ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണുള്ളത്.
ലോകകപ്പിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങി തകർപ്പൻ പ്രകടനം നടത്തിയതാണ് സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കാൻ റുതുരാജിനെ പ്രേരിപ്പിച്ചത്.
ആയുഷ് മാത്രെയേ ബാറ്റിംഗ് നിരയിൽ താഴേക്ക് മാറ്റുമെങ്കിലും ഏത് പൊസിഷനിലാണ് അദ്ദേഹം കളിക്കുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ചെന്നൈയുടെ ആദ്യ മത്സരം എപ്പോൾ?
ഐപിഎൽ 2026-ലെ ചെന്നൈയുടെ ആദ്യ മത്സരം മാർച്ച് 30 തിങ്കളാഴ്ച ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
രാജസ്ഥാൻ റോയൽസാണ് (RR) ചെന്നൈയുടെ ആദ്യ എതിരാളികൾ. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാന് നൽകിക്കൊണ്ടാണ് ചെന്നൈ സഞ്ജുവിനെ ടീമിലെത്തിച്ചത് എന്നതിനാൽ ഈ മത്സരം ഏറെ ആവേശകരമായിരിക്കും.
മുൻ ടീമിനെതിരെ സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്.മാർച്ച് 30-ന് ഗുവാഹത്തിയിൽ നടക്കുന്ന പോരാട്ടത്തിൽ സഞ്ജു തന്റെ മുൻ ടീമിനെതിരെ എങ്ങനെ ബാറ്റ് വീശുമെന്ന് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ALSO READ: സഞ്ജു ഇന്ത്യയുടെ നായകൻ; ഐറിഷ് പരമ്പരയിൽ സഞ്ജുവിനെ പരിഗണിച്ച് ബിസിസിഐ
English Summary: CSK captain Ruturaj Gaikwad has confirmed that he will open the batting with Sanju Samson in IPL 2026. This move follows Samson’s stellar T20 World Cup form, resulting in the demotion of U-19 star Ayush Mhatre. CSK faces Rajasthan Royals in their season opener on March 30.
CONTENT: Ruturaj Gaikwad Sanju Samson CSK Opening Pair
Discover more from
Subscribe to get the latest posts sent to your email.