സൂപ്പർ കോപ്പാ ഇറ്റാലിയ ഫൈനലിൽ മിലാൻ ഡെർബി

സൂപ്പർ കോപ്പാ ഇറ്റാലിയ ഫൈനലിൽ മിലാൻ ഡെർബി

സൂപ്പർ കോപ്പാ ഇറ്റാലിയ ഫൈനലിൽ മിലാൻ ഡെർബി. സെമി ഫൈനലിൽ ജുവൻ്റ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് എ.സി മിലാൻ മുന്നേറിയപ്പോൾ അറ്റ്ലഡക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇൻ്ററിൻ്റെ വിജയം.

ഇരുപത്തിയൊന്നാം മിനുട്ടിൽ യിൽദിസിലൂടെ ജുവൻ്റ്സാണ് ആദ്യം ലീഡ് എടുക്കുന്നത്. സമനില ഗോൾ നേടാൻ മിലാന് ആദ്യ പകുതിയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. എഴുപതാം മിനുട്ടിൽ പന്തുമായി ജുവൻ്റ്സ് ബോക്സിലെത്തിയ പുലിസിച്ചിനെ ലോകറ്റലി പിന്നിൽ നിന്നും വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് മിലാൻ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഏറെ വൈകാതെ വിജയ ഗോളുമെത്തി. വലതുങ്ങിലൂടെ ടാമി എബ്രഹാം നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ ഉതിർത്ത ഷോട്ട് ജുവൻ്റ്സ് പ്രതിരോധ താരം ഗട്ടിയുടെ ദേഹത്ത് തട്ടി സെൽഫ് ഗോളായി വലയിൽ വീണു.

അറ്റ്ലാൻഡക്കെതിരെ ആധികാരികമായിരുന്നു ഇന്ററിന്റെ വിജയം. ഇൻ്ററിനായി ഡംഫ്രീസ് ഇരട്ട ഗോളുകൾ നേടി. ഫൈനൽ മത്സരം ജനുവരി ഏഴാം തീയതി നടക്കും.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment