പ്ലേ ഓഫ് മോഹങ്ങൾക്ക് ഗോവൻ ഷോക്ക്

പ്ലേ ഓഫ് മോഹങ്ങൾക്ക് ഗോവൻ ഷോക്ക്

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച് എഫ്.സി ഗോവ. ഫതോർടയിൽ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഗോവയുടെ വിജയം. ജയത്തോടെ ലീഗ് ഷീൽഡിലായുള്ള പോരാട്ടം കൂടുതൽ ആവേശത്തിലേക്ക് നീങ്ങുന്നു. പരിക്കേറ്റ ഗോൾകീപ്പർ സച്ചിൻ സുരേഷിന് പകരം കമൽജിത്ത് സിംഗ് പുതിയ വിദേശ താരം ഗലാറ്റോർ എന്നിവർ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനിൽ ഇടം കണ്ടെത്തി.

ലീഗ് ഷീൽഡ് പോരാട്ടം നിലനിർത്തുവാൻ ജയം അനിവാര്യമായി ഇറങ്ങിയ ഗോവക്കെതിരെ കൃത്യമായ പന്തടക്കം കൊണ്ട് വരിഞ്ഞുമുറുക്കിയ കേരള ബ്ലാസ്റ്റേഴ്സ് കൃത്യമായ ഇടവേളകളിൽ എതിർ ബോക്സിലേക്ക് മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യപകുതി ഗോൾ രഹിതമായി തുടർന്നു. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ ഗോവ മുന്നിലെത്തി. മധ്യവരക്കടുത്ത്നിന്ന് തുടങ്ങിയ മുന്നേറ്റതിനൊടുവിൽ ഡ്രാസിക് ലക്ഷ്യത്തിലേക്ക് പായിച്ച പന്ത് കമൽജിത്ത് തടുത്തിട്ടെങ്കിലും റീ ബൗണ്ടിലേക്ക് ഓടിയടുത്ത ഐക്കർ ലക്ഷ്യം കണ്ടു. 73ാം മിനുട്ടിൽ യാസിർ കൂടി ലക്ഷ്യം കണ്ടതോടെ ആതിഥേയർ നിർണായകമായ മൂന്ന് പോയിൻ്റ് സ്വന്തമാക്കി.

നാളെ നടക്കുന്ന ഒഡീഷ – ബഗാൻ മത്സരം വിജയിക്കാനായാൽ ബാഗാന് ഷീൽഡ് സ്വന്തമാക്കാം. ഇന്ത്യൻ സമയം രാത്രി 7:30 ന് സാൾട്ട്ലേക്കിലാണ് മത്സരം. നിലവിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്ന ഒഡീഷക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം അനിവാര്യമാണ്.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment