ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ പോരിൽ ഒഡിഷയെ തകർത്ത് ഗോവ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോവയുടെ വിജയം. മത്സരത്തിന്റെ ആദ്യ പത്ത് മിനിട്ടിൽ തന്നെ ഗോവ മുന്നിലെത്തി. മികച്ചൊരു മുന്നേറ്റത്തിന് ഒടുവിൽ ബ്രൈസണിലേക്ക് എത്തിയ പന്ത് ചെസ്റ്റിൽ ട്രാപ്പ് ചെയ്ത താരം സുന്ദരമായ ടച്ചിലൂടെ പോസ്റ്റിലേക്ക് പായിച്ചു. മുപ്പതാം മിനിറ്റിൽ സമനില ഗോൾ എത്തി. പെനാൽറ്റിയിലൂടെ അഹമ്മദ് ജാഹു ഒഡീഷയെ ഒപ്പമെത്തിച്ചു. ഇടവേളക്ക് പിരിയും മുമ്പ് ഉതാന്ത സിംഗിലൂടെ ഗോവ വീണ്ടും ലീഡ് ഉയർത്തി.
ആദ്യപകുതി അവസാനിച്ചിടത്തു നിന്ന് രണ്ടാം പകുതി ഗോവ തുടങ്ങി. 53 ആം മിനിറ്റിൽ ബോക്സിനു വെളിയിൽനിന്ന് സുന്ദരമായ ഒരു കർവിങ് ബോളിലൂടെ ബ്രൈസൺ ഗോവയുടെ ലീഡ് മൂന്നാക്കി. ഏറെ വൈകാതെ ഗോവയുടെ നാലാം ഗോളും എത്തി. ഇക്കുറി പന്ത് ക്ലിയർ ചെയ്യുന്നതിനിടയിൽ അമയ് രണവാടെയുടെ പിഴവിൽ പന്ത് സ്വന്തം പോസ്റ്റിലേക്ക് കയറി. 88 ആം മിനുട്ടിൽ ജെറിയിലൂടെ ഒഡീഷ ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും സമയം ഏറെ വൈകിയിരുന്നു. മത്സരത്തിൻ്റെ അവസാന മിനുട്ടിൽ അഹമ്മദ് ജാഹൂ രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെ അടുത്ത മത്സരത്തിൽ താരം ടീമിനൊപ്പം ഉണ്ടാവില്ല.
Discover more from
Subscribe to get the latest posts sent to your email.