ചരിത്രം; കരിയർ ബെസ്റ്റ് റാങ്കിങ്ങുമായി സഞ്ജു സാംസൺ

ലോകകപ്പിന് തൊട്ടുമുൻപ് നടന്ന ന്യൂസീലൻഡ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് 65-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സഞ്ജു, വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിലെയും സെമിയിലെയും ഫൈനലിലെയും മിന്നും പ്രകടനങ്ങളിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ട്വന്റി20 ലോകകപ്പിലെ കിരീട നേട്ടത്തിന് പിന്നാലെ പുറത്തുവന്ന ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് ആധിപത്യം(ICC T20I Player Rankings 2026). ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസൺ റാങ്കിങ്ങിൽ വൻ കുതിപ്പാണ് നടത്തിയത്.

ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു, 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കായ 22-ൽ എത്തിനിൽക്കുകയാണ്. നിലവിൽ 637 റേറ്റിംഗ് പോയിന്റാണ് സഞ്ജുവിനുള്ളത്.

ലോകകപ്പിന് തൊട്ടുമുൻപ് നടന്ന ന്യൂസീലൻഡ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് 65-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സഞ്ജു, വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിലെയും സെമിയിലെയും ഫൈനലിലെയും മിന്നും പ്രകടനങ്ങളിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആകെ 43 സ്ഥാനങ്ങളാണ് താരം ഇക്കാലയളവിൽ മെച്ചപ്പെടുത്തിയത്.

ബാറ്റിംഗ് റാങ്കിങ്ങിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ നാല് ഇന്ത്യൻ താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറായിരുന്ന അഭിഷേക് ശർമ തന്റെ ഒന്നാം സ്ഥാനം നിലനിർത്തി. ലോകകപ്പിൽ പ്രതീക്ഷിച്ച മികവ് കാട്ടിയില്ലെങ്കിലും ഫൈനലിലെ നിർണ്ണായകമായ അർധസെഞ്ചറിയാണ് 875 പോയിന്റുമായി ഒന്നാമനായി തുടരാൻ അഭിഷേകിനെ സഹായിച്ചത്.

 

ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 317 റൺസുമായി ലോകകപ്പിലെ റൺവേട്ടക്കാരിൽ രണ്ടാമനായിരുന്ന ഇഷാൻ, ഒന്നാം സ്ഥാനത്തുള്ള അഭിഷേകിനേക്കാൾ നാല് പോയിന്റ് മാത്രം പിന്നിലാണ്. തിലക് വർമ ഒരു സ്ഥാനം നഷ്ടപ്പെട്ട് ഏഴാം റാങ്കിലെത്തിയപ്പോൾ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകകപ്പിൽ തിളങ്ങിയ ശിവം ദുബെ നാല് സ്ഥാനങ്ങൾ ഉയർന്ന് 27-ാം റാങ്കിലെത്തിയിട്ടുണ്ട്.

 

ബൗളിംഗ് റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയെങ്കിലും കൂടുതൽ റൺസ് വഴങ്ങിയതാണ് വരുണിന് തിരിച്ചടിയായത്. ഇതോടെ അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ 753 പോയിന്റുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. വരുൺ ചക്രവർത്തി രണ്ടാം സ്ഥാനത്താണ്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര ആറാം റാങ്കിലേക്ക് കയറി.

ഓൾറൗണ്ടർമാരുടെ പട്ടികയിൽ സിംബാബ്‌വെ താരം സിക്കന്ദർ റാസ ഒന്നാമതും ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ രണ്ടാമതും തുടരുന്നു. അക്ഷർ പട്ടേൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തി.

ALSO READ: ഇനി ഐപിഎൽ ആരവം; ആദ്യമത്സരം ആർസിബിയും ഹൈദരാബാദും; ആദ്യഘട്ട ഷെഡ്യൂൾ പുറത്ത്

1. ഐസിസി ടി20ഐ ബാറ്റിംഗ് റാങ്കിംഗ് (Men’s T20I Batting Rankings)

റാങ്കിംഗ് കളിക്കാരന്റെ പേര് റേറ്റിംഗ്
01 അഭിഷേക് ശർമ (IND) 875
02 ഇഷാൻ കിഷൻ (IND) 871
03 സാഹിബ്സാദ ഫർഹാൻ (PAK) 848
04 ഫിൽ സാൾട്ട് (ENG) 792
05 പതും നിസ്സങ്ക (SL) 766
06 ടിം സെയ്ഫർട്ട് (NZ) 749
07 തിലക് വർമ (IND) 742
08 ഡെവാൾഡ് ബ്രെവിസ് (SA) 738
09 സൂര്യകുമാർ യാദവ് (IND) 722
10 ജോസ് ബട്ട്‌ലർ (ENG) 716

 

2. ഐസിസി ടി20ഐ ബോളിംഗ് റാങ്കിംഗ് (Men’s T20I Bowling Rankings)

റാങ്കിംഗ് കളിക്കാരന്റെ പേര് റേറ്റിംഗ്
01 റാഷിദ് ഖാൻ (AFG) 753
02 വരുൺ ചക്രവർത്തി (IND) 740
03 അബ്രാർ അഹമ്മദ് (PAK) 736
04 ആദിൽ റഷീദ് (ENG) 721
05 കോർബിൻ ബോഷ് (SA) 704
06 ജസ്പ്രീത് ബുമ്ര (IND) 702
07 ആദം സാമ്പ (AUS) 682
08 മാത്യു ഫോർഡ് (WI) 667
09 മുസ്തഫിസുർ റഹ്മാൻ (BAN) 665
10 മുജീബ് ഉർ റഹ്മാൻ (AFG) 663

 

3. ഐസിസി ടി20ഐ ഓൾറൗണ്ടർ റാങ്കിംഗ് (Men’s T20I All-Rounder Rankings)

റാങ്കിംഗ് കളിക്കാരന്റെ പേര് റേറ്റിംഗ്
01 സിക്കന്ദർ റാസ (ZIM) 328
02 ഹാർദിക് പാണ്ഡ്യ (IND) 299
03 സൈം അയൂബ് (PAK) 275
04 ദിപേന്ദ്ര സിംഗ് ഐറി (NEP) 244
05 അസ്മത്തുള്ള ഒമർസായ് (AFG) 241
06 റോസ്റ്റൺ ചേസ് (WI) 239
07 മുഹമ്മദ് നബി (AFG) 209
08 മുഹമ്മദ് നവാസ് (PAK) 203
09 മിച്ചൽ സാന്റ്നർ (NZ) 201
10 റൊമാരിയോ ഷെപ്പേർഡ് (WI) 197

 

content: ICC T20I Player Rankings 2026


Discover more from

Subscribe to get the latest posts sent to your email.

Abhishek Sharma T20 RankingHardik Pandya All Rounder RankingICC T20I RankingsIshan Kishan ICC PointsRashid Khan T20 Bowler RankingSanju Samson ICC RankingTeam India World Cup Success
Comments (0)
Add Comment