കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസണിന് അരങ്ങുണരുന്നു. ടൂർണമെന്റിന്റെ ആദ്യഘട്ട മത്സരങ്ങളുടെ ഷെഡ്യൂൾ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു.( IPL 2026 Schedule)
ആദ്യത്തെ 20 മത്സരങ്ങളുടെ ഫിക്‌സ്‌ചറുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനുള്ളതിനാലാണ് ടൂർണമെന്റിന്റെ മുഴുവൻ ഷെഡ്യൂളും ഒരുമിച്ച് പുറത്തുവിടാത്തതെന്ന് ബിസിസിഐ അറിയിച്ചു.
തിരഞ്ഞടുപ്പ് തീയതികൾ പ്രഖ്യാപിച്ച ശേഷം ബാക്കിയുള്ള മത്സരങ്ങളുടെ വിവരങ്ങൾ പുറത്തുവിടും. നിലവിലെ ഷെഡ്യൂൾ പ്രകാരം അടുത്ത മാസം 12 വരെയുള്ള മത്സരങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്.
മാർച്ച് 28-ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് സീസണിലെ ആദ്യ പോരാട്ടം നടക്കുക. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും മുൻ ജേതാക്കളായ സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് കന്നിയങ്കം. രാത്രി 7.30-ന് ആരംഭിക്കുന്ന ഈ മത്സരം ആർസിബിയുടെ ഹോം ഗ്രൗണ്ടിലായതിനാൽ ആരാധകർ വലിയ ആവേശത്തിലാണ്.
രണ്ടാം ദിനമായ മാർച്ച് 29-ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും.ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത മലയാളി താരം സഞ്ജു സാംസണിന്റെ ടീം മാറ്റമാണ്. പുതിയ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മഞ്ഞ ജഴ്സിയിൽ സഞ്ജു അരങ്ങേറുന്ന പോരാട്ടം മാർച്ച് 30 തിങ്കളാഴ്ച നടക്കും. സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസുമായാണ് ചെന്നൈയുടെ ആദ്യ മത്സരം. ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന ഈ പോരാട്ടം ടൂർണമെന്റിന്റെ ആദ്യ ആഴ്ചയിലെ തന്നെ പ്രധാന ആകർഷണമായിരിക്കും.
തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാത്തത് കാരണം സുരക്ഷാ ക്രമീകരണങ്ങളും യാത്രാ സൗകര്യങ്ങളും കണക്കിലെടുത്താണ് ബിസിസിഐ ഇപ്പോൾ ഭാഗികമായ ഷെഡ്യൂൾ മാത്രം പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിക്കുന്നതോടെ ഐപിഎൽ രണ്ടാം ഘട്ട മത്സരങ്ങളുടെ ചിത്രം വ്യക്തമാകും.
IPL 2026 Schedule (First Phase)
| Date | Match | Venue | Time (IST) |
| 28/03/26 | Royal Challengers Bengaluru vs Sunrisers Hyderabad | Bengaluru | 7:30 PM |
| 29/03/26 | Mumbai Indians vs Kolkata Knight Riders | Mumbai | 7:30 PM |
| 30/03/26 | Rajasthan Royals vs Chennai Super Kings | Guwahati | 7:30 PM |
| 31/03/26 | Punjab Kings vs Gujarat Titans | Mullanpur | 7:30 PM |
| 01/04/26 | Lucknow Super Giants vs Delhi Capitals | Lucknow | 7:30 PM |
| 02/04/26 | Kolkata Knight Riders vs Sunrisers Hyderabad | Kolkata | 7:30 PM |
| 03/04/26 | Chennai Super Kings vs Punjab Kings | Chennai | 7:30 PM |
| 04/04/26 | Delhi Capitals vs Mumbai Indians | Delhi | 3:30 PM |
| 04/04/26 | Gujarat Titans vs Rajasthan Royals | Ahmedabad | 7:30 PM |
| 05/04/26 | Sunrisers Hyderabad vs Lucknow Super Giants | Hyderabad | 3:30 PM |
| 05/04/26 | Royal Challengers Bengaluru vs Chennai Super Kings | Bengaluru | 7:30 PM |
| 06/04/26 | Kolkata Knight Riders vs Punjab Kings | Kolkata | 7:30 PM |
| 07/04/26 | Rajasthan Royals vs Mumbai Indians | Guwahati | 7:30 PM |
| 08/04/26 | Delhi Capitals vs Gujarat Titans | Delhi | 7:30 PM |
| 09/04/26 | Kolkata Knight Riders vs Lucknow Super Giants | Kolkata | 7:30 PM |
| 10/04/26 | Rajasthan Royals vs Royal Challengers Bengaluru | Guwahati | 7:30 PM |
| 11/04/26 | Punjab Kings vs Sunrisers Hyderabad | Mullanpur | 3:30 PM |
| 11/04/26 | Chennai Super Kings vs Delhi Capitals | Chennai | 7:30 PM |
| 12/04/26 | Lucknow Super Giants vs Gujarat Titans | Lucknow | 3:30 PM |
| 12/04/26 | Mumbai Indians vs Royal Challengers Bengaluru | Mumbai | 7:30 PM |
content: IPL 2026 Schedule
ALSO READ: അടുത്ത സീസണിലെ പരിശീലകനാര്? റയലിന്റെ പട്ടികയിൽ 6 സൂപ്പർ പരിശീലകർ…
Discover more from
Subscribe to get the latest posts sent to your email.