കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ഐഎസ്എൽ 2025-26 സീസണ് തുടക്കമാവുകയാണ് (isl 2025-26). ഫെബ്രുവരി 14 ന് ലീഗ് ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. ഫിക്സറുകൾ ഉടൻ പ്രതീക്ഷിക്കാം. അതേ സമയം വളരെ വൈകിയാണ് ലീഗ് ആരംഭിക്കുന്നത് എന്നതിനാൽ ഇത്തവണ ഒട്ടനവധി പുതിയ മാറ്റങ്ങൾ കൂടി ഐഎസ്എല്ലിനുണ്ട്. പുതിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം..
പുതിയ മാറ്റങ്ങൾ
ലീഗ് വളരെ വൈകി ആരംഭിച്ചതിനാൽ ഇത്തവണ സിംഗിൾ ലെഗ് ഹോം & എവേയ് രീതിയിലാണ് മത്സരം. അതായത് 14 ടീമുകൾ അടങ്ങുന്ന ലീഗിൽ ഓരോ ടീമും എതിരാളികളോട് ഒരൊറ്റ തവണ മത്സരിക്കും. നേരത്തെ ഹോം, എവേയ് രീതിയിൽ രണ്ട് തവണയായിരുന്നു മത്സരരീതി. എന്നാൽ ഇത്തവണ ഒറ്റത്തവണ മാത്രമേ ഒരു ടീമുമായി മത്സരമുണ്ടാകുകയുള്ളു. എന്നാൽ ഇത്തവണയും ഹോം എവേയ് രീതിയിൽ മത്സരം ഉണ്ടാകും.
ഒരു ടീമിന് അഞ്ചോ ആറോ ഹോം മത്സരങ്ങൾ ലഭിക്കും. ഏതൊക്കെ ടീമുമായാണ് ഹോം മത്സരം കളിക്കേണ്ടത്, എവേയ് മത്സരം കളിക്കേണ്ടത് എന്ന കാര്യം ഫിക്സറുകൾ പുറത്ത് വന്നാൽ വ്യക്തമാവും.
റിലഗേഷൻ
അതേ സമയം, ഇത്തവണ റിലഗേഷന് ഉണ്ടാവില്ല എന്നതാണ് ഏറ്റവും പ്രാധാന്യം. വളരെ വൈകി തുടങ്ങിയ ലീഗ് ആയതിനാൽ ഇത്തവണ റിലഗേഷൻ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ.
നോ പ്ലേഓഫ്
ഇത്തവണ പ്ലേ ഓഫ് മത്സരങ്ങൾ ഉണ്ടാവില്ല. മറിച്ച് ലീഗിൽ ഏറ്റവും ടോപ് ആയി നിൽക്കുന്നവരായിരിക്കും ഈ സീസണിലെ ചാമ്പ്യന്മാർ.
ALSO READ: ബ്രസീലിന്റെ മിന്നും താരത്തെ നോട്ടമിട്ട് യുണൈറ്റഡ്; വന്നാൽ ‘പൊളിക്കും’
content: isl 2025-26
Discover more from
Subscribe to get the latest posts sent to your email.