ബംഗളൂരുവിന് ജംഷഡ്പൂർ ഷോക്ക്

ബംഗളൂരു എഫ്.സിക്കെതിരെ കംബാക്ക് വിജയം നേടി ജംഷെഡ്പൂർ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജംഷഡ്പൂരിൻ്റെ ജയം. പത്തൊമ്പതാം മിനുട്ടിൽ റോഷൻ സിംഗിൻ്റെ അസ്സിസ്റ്റിൽ നോഗ്വേര ബംഗളൂരുവിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ഇരു ടീമിനും അവസരങ്ങൾ ലഭിച്ചെങ്കിലും ഇരു ടീമിൻ്റെയും പ്രതിരോധം ഉലയാതെ ഉറച്ചു നിന്നു.

രണ്ടാം പകുതിയിൽ ഖാലിദ് ജമീൽ നിർണായകമായ മാറ്റങ്ങൾ കളത്തിലിറക്കി. ജാവിയർ സിവേറിയോയും ദുൻഗലും ഇറങ്ങിയതോടെ മത്സരം ജംഷഡ്പൂരിൻ്റെ വരുതിയിലായി. 84 ആം മിനുട്ടിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് ഉയർന്ന ക്രോസ് രാഹുൽ ബേക്കെയുടെ തലയിൽ തട്ടി വന്നത് ജോർദൻ മറെയുടെ നേരെ, മനോഹരമായ ഒരു ബൈസിക്കിൾ കിക്കിലൂടെ മറെ ജംഷഡ്പൂരിനെ ഒപ്പമെത്തിച്ചു. അവസാന അഞ്ച് മിനുട്ടിൽ ഇരു ടീമും ആക്രമിച്ച് കളിച്ചെങ്കിലും അവസാന സെക്കൻഡിൽ മലയാളി താരം ഉവൈസ് നേടിയ ഗോളിൽ ജംഷഡ്പൂർ വിജയമുറപ്പിച്ചു.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment