ബ്ലാസ്റ്റേഴ്‌സ് കൊച്ചി ഒഴിവാക്കാൻ സാധ്യത; പകരം മലബാറിലേക്ക്?

അനിശ്ചിതങ്ങൾക്കൊടുവിൽ ഐഎസ്എൽ 2025-26 സീസൺ ഫെബ്രുവരി 14 ന് ആരംഭിക്കുകയാണ്(isl). എഐഎഫ്എഫും കായിക മന്ത്രാലയവും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വൈകി തുടങ്ങുന്ന ലീഗ് ആയതിനാൽ ഇത്തവണ സിംഗിൾ ലെഗ് ഹോം ആൻഡ് എവേയ് രീതിയിലാണ് മത്സരം.

പുതിയ ഫോർമാറ്റ്

14 ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന ലീഗിൽ ഒരു ക്ലബ് 13 മത്സരങ്ങൾ പൂർത്തീകരിക്കും. ഒരു ടീമുമായി ഒരു തവണ മാത്രമാണ് മത്സരം. ഒരു ടീം 13 മത്സരങ്ങൾ പൂർത്തീകരിക്കുമ്പോൾ അതിൽ അഞ്ചോ ആറോ ഹോം മത്സരങ്ങളും ഉണ്ടാവും. എന്നാൽ ഏത് ടീമിനോടാണ് ഹോം മത്സരം കളിക്കേണ്ടത്, എവേയ് മത്സരം കളിക്കേണ്ടത് എന്നത് ഫിക്സറുകൾ വന്നാൽ മാത്രമേ വ്യക്തമാവുകയുള്ളു.

കൊച്ചി ഒഴിവാക്കാൻ സാധ്യത

ഹോം മത്സരങ്ങൾ ഉള്ളതിനാൽ ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങൾ ലഭിക്കും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ഹോം മത്സരങ്ങൾ കളിക്കാനുള്ള സാദ്ധ്യതകൾ കുറവാണ്.

ഇത്തവണ സീസൺ നടന്നാലും ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകൾ വലിയ രീതിയിൽ സാമ്പത്തിക നഷ്ടം നേരിടും. ആ നഷ്ടം നികത്താനാണ് ബ്ലാസ്റ്റേഴ്‌സ് ലൂണ അടക്കമുള്ള താരങ്ങളെ ലോണിൽ അയച്ചത്.

കലൂരിലെ സ്റ്റേഡിയത്തിന് ഉയർന്ന വാടകയാണ് ഉള്ളത്. എന്നാൽ പയ്യനാട്. കോഴിക്കോട് കോർപറേഷൻ സ്റേഡിയങ്ങൾക്ക് കലൂരിലെ അപേക്ഷിച്ച് വാടക കുറവാണ്. സാമ്പത്തിക നഷ്ടം കുറയ്ക്കാൻ പ്രധാന വിദേശ താരങ്ങളെ ക്ലബ് വിടാൻ അനുവദിച്ച ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കലൂർ സ്റ്റേഡിയം ഒഴിവാക്കി പയ്യനാട്, കോഴിക്കോട് എന്നിവ തിരഞ്ഞെടുത്താലും അത്ഭുതപ്പെടാനില്ല.

ALSO READ: ഒഫീഷ്യൽ; ഐഎസ്എൽ ഫെബ്രുവരി 14 ന്; റിലഗേഷൻ ഇല്ല, പ്ലേ ഓഫുമില്ല; പുതിയ മാറ്റങ്ങൾ അറിയാം…

content: isl


Discover more from

Subscribe to get the latest posts sent to your email.

ISLisl 2025-26kbfc
Comments (0)
Add Comment