അപരാജിത കുതിപ്പ് തുടർന്ന് ബെംഗളൂരു എഫ്.സി

ഇന്ത്യൻ സൂപ്പർ ലീഗിലെ അപരാജിത കുതിപ്പ് തുടർന്ന് ബെംഗളൂരു എഫ്.സി. സീസണിലെ അഞ്ചാം മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്.

ഇന്ത്യൻ യുവതാരം നഓറം റോഷൻ സിംഗാണ് ബംഗളൂരുവിനായി ഗോൾ നേടിയത്.

സീസണിൽ ഇതുവരെ ഒരു മത്സരവും തോൽക്കാത്ത രണ്ട് ടീമുകൾ കൊമ്പ് കോർത്തപ്പോൾ മികച്ച കാഴ്ചവിരുന്നാണ് കാണികൾക്ക് ലഭിച്ചത്.

തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഇരു ടീമുകളും ലീഡ് എടുക്കാൻ ശ്രമിച്ചെങ്കിലും ഇരു പ്രതിരോധ കോട്ടകളും പതറാതെ നിന്നു.

മത്സരത്തിന്റെ 42 മിനിറ്റിലാണ് ഗോൾ പിറക്കുന്നത്. വലതു വിങ്ങിലൂടെ പെരേര ഡയസ് നടത്തിയ മുന്നേറ്റം പഞ്ചാബ് പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിലേക്ക് കടന്നു, ഡയസ് നൽകിയ പാസ് പഞ്ചാബ് പ്രതിരോധനിരയിൽ തട്ടി ഡിഫ്ലക്റ്റ് ആയെങ്കിലും കൃത്യമായി ഓടിയെത്തിയ റോഷൻ സിംഗ് മനോഹരമായ ഫിനിഷിലൂടെ ഗോൾ കണ്ടെത്തി.

രണ്ടാം പകുതിയിൽ ബംഗളൂരു പ്രതിരോധ താരം ചിംഗ്ലൻസെന രണ്ടാം മഞ്ഞകാർഡ് കണ്ടു പുറത്തു പോയെങ്കിലും ബംഗളൂരു ലീഡ് കൈവിടാതെ മൂന്നു പോയിന്റ് കരസ്ഥമാക്കി.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment