സാബി അലോൺസോയുടെ പടിയിറക്കത്തിന് പിന്നാലെ കൂടുതൽ പ്രതിസന്ധിയിലായ റയൽ മാഡ്രിഡിനെ രക്ഷിക്കാൻ ജർമ്മൻ തന്ത്രജ്ഞൻ യർഗൻ ക്ലോപ്പ് എത്തുന്നു(Jurgen Klopp Real Madrid). നിലവിൽ താൽകാലിക പരിശീലകൻ അൽവാരോ ആർബിയോളയ്ക്ക് കീഴിൽ തിരിച്ചടികൾ നേരിടുന്ന റയലിനെ അടുത്ത സീസൺ മുതൽ ഏറ്റെടുക്കാൻ ക്ലോപ്പ് സന്നദ്ധത പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
എന്നാൽ സാന്റിയാഗോ ബെർണബ്യൂവിലേക്ക് എത്തുന്നതിന് മുൻപായി ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന് മുന്നിൽ ക്ളോപ്പ് മൂന്ന് പ്രധാന ആവശ്യങ്ങൾ മൂന്നോട്ട് വെച്ചതായാണ് റിപ്പോർട്ട്.
താൻ ആവശ്യപ്പെടുന്ന രണ്ട് ലോകോത്തര സെന്റർ ബാക്കുകളെ പ്രതിരോധ നിരയിലേക്ക് എത്തിക്കുക എന്നതാണ് ക്ലോപ്പിന്റെ ആദ്യ ആവശ്യം. മധ്യനിരയിൽ തന്റെ ശൈലിക്ക് അനുയോജ്യരായ രണ്ട് പുതിയ മിഡ്ഫീൽഡർമാരെ വാങ്ങണമെന്നതാണ് ക്ളോപ്പിന്റെ രണ്ടാമത്തെ ഡിമാൻഡ്. എന്നാൽ ആരാധകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ക്ലോപ്പിന്റെ മൂന്നാമത്തെ ആവശ്യമാണ്.
നിലവിൽ ഫ്രഞ്ച് ക്ലബ്ബായ ലിയോണിൽ ലോണിൽ കളിക്കുന്ന ബ്രസീലിയൻ യുവതാരം എൻഡ്രിക്കിനെ അടുത്ത സീസണിൽ തിരികെ ടീമിലെത്തിക്കണമെന്നാണ് ക്ലോപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. റയലിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നാണ് എൻഡ്രിക്ക് ലോണിൽ പോയത്. എന്നാൽ താരത്തെ അടുത്ത സീസണിൽ വീണ്ടും ലോണിൽ അയക്കുകയോ വിൽക്കുകയോ ചെയ്യാതെ റയലിൽ തിരിച്ചെത്തിക്കണം എന്നാണ് ക്ളോപ്പിന്റെ മൂന്നാമത്തെ ഡിമാൻഡ്.
ട്രാൻസ്ഫർ കാര്യങ്ങളിൽ കർക്കശ പോളിസി സ്വീകരിക്കുന്ന ഫ്ലോറന്റിനോ പെരസ് ഈ ആവശ്യങ്ങൾ അംഗീകരിക്കുമോ എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. പരിശീലകർക്ക് സൈനിംഗിലും ട്രാൻസ്ഫറിലും അമിത സ്വാതന്ത്ര്യം നൽകാൻ മടിക്കുന്ന പെരസും ക്ലോപ്പും തമ്മിലുള്ള ഈ ചർച്ചകൾ വിജയകരമായാൽ അടുത്ത സീസണിൽ യൂറോപ്യൻ ഫുട്ബോളിൽ പുതിയൊരു റയൽ മാഡ്രിഡിനെ കാണാൻ സാധിക്കും.
ALSO READ: ലോകകപ്പിനായുള്ള 11 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബ്രസീൽ; ഞെട്ടിച്ച് ആഞ്ചലോട്ടി
content: Jurgen Klopp Real Madrid
Discover more from
Subscribe to get the latest posts sent to your email.