ഇന്ത്യൻ സൂപ്പർ ലീഗിൽനീ ണ്ട ആറു വർഷത്തെ ബ്ലാസ്റേഴ്സ് കരിയറിനു ശേഷം ഒഡീഷയിലേക്ക് ചേക്കേറിയ രാഹുൽ കെപി യുടെ അരങ്ങേറ്റ മത്സരത്തിൽ ബൈസിക്കിൾ കിക്കിലൂടെ ഒഡീഷക്കായി സമനില സമ്മാനിച്ചു.
ചെന്നൈയുടെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ 20ാം മിനുട്ടിൽ ഒഡീഷ താരം രോഹിത് കുമാറിൻ്റെ ഷോട്ട് മുഹമ്മദ് നവാസ് സേവ് ചെയ്തു.
21ാം മിനുട്ടിൽ ചെന്നൈയിൻ താരം ഇർഫാൻ യാദവിൻ്റെ ഷോട്ട് അമരീന്ദർ സിങ് തട്ടിയകറ്റി.
30ാം മിനുട്ടിൽ ചെന്നൈയിൻ താരം വിൽമർ ജോർദൻ്റെ ഫ്രീ ഹെഡ്ഡർ പുറത്തേക്. 42ാം മിനുട്ടിൽ ചെന്നൈയിൻ താരം ബർബെല്ല യെല്ലോ കാർഡ് കാണേണ്ടു. 45ാം മിനുട്ടിൽ ഒഡീഷ താരം പ്യൂട്ടിയ സീസണിലെ നാലാം യെല്ലോ കാർഡ് കണ്ടു. അടുത്ത മത്സരത്തിൽ ബ്ലാസ്റേഴ്സിനെതിരെ യെല്ലോ സസ്പെൻഷൻ കാരണം കളിക്കാൻ കഴിയില്ല.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ചെന്നൈ മറീനയിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടുഗോളുമായി മുന്നിലെത്തിയ ചെന്നൈയിനെ അവസാന മിനിട്ടുകളിൽ നേടിയ ഗോളുകളിൽ ഒഡീഷ സമനിലയിൽ തളച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബർബെല്ലയുടെ ഷോട്ട് അമരീന്ദർ തട്ടിയകറ്റി.
48ാം മിനുട്ടിൽ കോണർ ഷീൽസിൻ്റെ അസിസ്റ്റിൽ നിന്നും വിൽമർ ജോർദൻ്റെ സുന്ദര ഗോളിലൂടെ ചെന്നൈയിൻ മുന്നിലെത്തുന്നു. 53ാം മിനുട്ടിൽ സീസണിലെ ആറാം അസിസ്റ്റും കളിയിലെ രണ്ടാം അസിസ്റ്റുമായി കോണർ ഷീൽസിൻ്റെ സുന്ദരമായ പാസിൽ നിന്നും വിൽമർ ജോർദൻ കളിയിലെ രണ്ടാം ഗോളും സീസണിലെ എട്ടാം ഗോളും നേടി. 56ാം മിനുട്ടിൽ റഹീം അലിയുടെ ഷോട്ട് മുഹമ്മദ് നവാസ് സേവ് ചെയ്തു.
60ാം മിനുട്ടിൽ ഒഡീഷ താരം ഹ്യൂഗോ ബോമസിൻ്റെ ഫ്രീകിക്ക് മുഹമ്മദ് നവാസ് തട്ടിയകറ്റി. 64ാം മിനുട്ടിൽ വിൽമർ ജോർദൻ്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടി തെറിച്ച് ഹാട്രിക്കിനുള്ള അവസരം നഷ്ടപ്പെട്ടു. 67ാം മിനുട്ടിൽ ചെന്നൈയിൻ പ്രതിരോധ താരം ബികാഷ് യുമ്‌നം പരിക്ക് പറ്റി പുറത്തേക്ക്.
73ാം മിനുട്ടിൽ ഒഡീഷ താരം റെയ്‌നിയറിൻ്റെ ബോക്സിനു പുറത്ത് നിന്നുള്ള ഷോട്ട് മുഹമ്മദ് നവാസ് കയ്യിലൊതുക്കി. 80ാം മിനുട്ടിൽ ഒഡീഷ താരം മൗറീഷ്യോയുടെ ഗോൾ ശ്രമം ഡോറിൽട്ടൻ ഗോമസിൻ്റെ കാലുകളിൽ തട്ടി ഒഡീഷ ഒരു ഗോൾ തിരിച്ചടിക്കുന്നു.
സൂപ്പർ ലീഗ് കേരളയിൽ കൊച്ചിക്കൊപ്പം സീസണിലെ ടോപ് സ്കോർ ആയിരുന്ന ഡോറിൽട്ടൻ ഗോമസിൻ്റെ ഐഎസ്എല്ലിലെ ആദ്യ ഗോളാണ് പിറന്നത്.
86ാം മിനുട്ടിൽ ഹ്യൂഗോ ബോമസിന് സീസണിലെ നാലാം യെല്ലോ കാർഡ് കിട്ടി അടുത്ത ബ്ലാസ്റേഴ്‌സിനെതിരെയുള്ള മത്സരത്തിൽ കളിക്കാനാവില്ല.
94ാം മിനുട്ടിൽ ഹ്യൂഗോ മൗറീഷ്യോയുടെ ഷോട്ട് ഗോൾകീപ്പർ അമരീന്ദറിനെയും മറികടന്ന് പോസ്റ്റിൽ തട്ടി തെരിക്കുന്നു. കളിയുടെ അധിക സമയത്തിൽ 98ാം മിനുട്ടിൽ രാഹുൽ കെ.പി ബൈസിക്കിൾ കിക്കിലൂടെ ഒഡീഷക്ക് സമനില സമ്മാനിച്ചു. സീസണിൽ രാഹുൽ കെപി നേടുന്ന രണ്ടാം ഗോളായിരുന്നു. ആദ്യ ഗോൾ ബ്ലാസ്റേഴ്‌സിനൊപ്പം ചെന്നൈക്കെതിരെ തന്നെ യായിരുന്നു.
പതിനഞ്ച് മത്സരങ്ങളിൽ നിന്നായി 21 പോയിൻ്റുമായി ഒഡീഷ പോയിൻ്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.
ഇത്രയും മത്സരങ്ങളിൽ നിന്നായി 16 പോയിൻ്റുമായി ചെന്നൈയിൻ പത്താം സ്ഥാനത്ത് തുടരുന്നു.
Discover more from
Subscribe to get the latest posts sent to your email.