ഐപിഎൽ 2026 സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കാൻ വൈകുന്നതിൽ മിച്ചൽ സ്റ്റാർക്കിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടിയുമായി താരം തന്നെ രംഗത്തെത്തി (IPL 2026 delay).
താൻ വിട്ടുനിൽക്കുന്നത് മനഃപൂർവ്വമല്ലെന്നും മറിച്ച് തോളിലും കൈമുട്ടിനുമേറ്റ പരിക്കുകൾ കാരണമാണെന്നും സ്റ്റാർക്ക് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.
താരം മനഃപൂർവം ഐഎല്ലിൽ നിന്നും വിട്ട് നിൽക്കുകയാണ് എന്ന വാർത്തകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.
ALSO READ: ഐപിഎൽ 2026 ഫുൾ ഷെഡ്യൂൾ പുറത്ത്; മത്സരക്രമം അറിയാം
സിഎസ്കെയുടെ പ്ലെയിങ് ഇലവൻ; നിർണായക സൂചന നൽകി ഗെയ്ക്‌വാദ്
സ്റ്റാർക്കിന്റെ പ്രതികരണം
ഡൽഹി ക്യാപിറ്റൽസിനോടുള്ള തന്റെ പ്രതിബദ്ധതയിൽ യാതൊരു കുറവുമില്ലെന്നും പരിക്ക് ഭേദമായാൽ ഉടൻ ടീമിനൊപ്പം ചേരുമെന്നും താരം അറിയിച്ചു.
ഇന്ത്യൻ മാധ്യമങ്ങളിലെ ചില വ്യക്തികൾ തന്റെ പരിക്കിനെക്കുറിച്ചും ഐപിഎൽ പങ്കാളിത്തത്തെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് സ്റ്റാർക്ക് വിമർശിച്ചു.
ഓസ്‌ട്രേലിയൻ സമ്മർ സീസണിൽ കളിക്കുമ്പോൾ പരിക്കിന്റെ ഗുരുതരാവസ്ഥ തനിക്ക് അറിയില്ലായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ കൃത്യമായ ചികിത്സയും വിശ്രമവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കളിക്കാരെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ വസ്തുതകളെന്നോണം മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്നും, തന്റെ ശരീരത്തെ തന്നെക്കാൾ നന്നായി അറിയാമെന്ന് ചിലർ അവകാശപ്പെടുന്നത് ഖേദകരമാണെന്നും സ്റ്റാർക്ക് തുറന്നടിച്ചു.
സീസണിന്റെ ആദ്യ പകുതിയിൽ ടീമിനൊപ്പം ചേരാൻ കഴിയാത്തതിൽ ഡൽഹി ക്യാപിറ്റൽസ് മാനേജ്‌മെന്റിനോടും ആരാധകരോടും താരം ക്ഷമ ചോദിച്ചു.
“ഈ പരിക്കിന്റെ തിരിച്ചടിയും സമയവും ഡൽഹി ടീമിന് ഉണ്ടാക്കുന്ന പ്രയാസങ്ങൾ ഞാൻ മനസ്സിലാക്കുന്നു. സീസണിന്റെ തുടക്കത്തിൽ ലഭ്യമാകാത്തതിൽ ആരാധകരോട് ഞാൻ മാപ്പ് ചോദിക്കുന്നു. ഡൽഹി ക്യാപിറ്റൽസിനൊപ്പം ചേരാൻ ഞാൻ ഇപ്പോഴും പ്രതിജ്ഞാബദ്ധനാണ്. ടീമുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്,” സ്റ്റാർക്ക് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
സ്റ്റാർക്കിന്റെ ലഭ്യത സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി (NOC) കാത്തിരിക്കുകയാണെന്ന് ഡൽഹി ക്യാപിറ്റൽസ് ഹെഡ് കോച്ച് ഹേമാംഗ് ബദാനി അറിയിച്ചു.
കഴിഞ്ഞ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ 14 വിക്കറ്റുകൾ ഡൽഹിക്ക് വേണ്ടി സ്റ്റാർക്ക് നേടിയിരുന്നു.
ഏപ്രിൽ 1 ബുധനാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഈ സീസണിലെ ആദ്യ മത്സരം.
സ്റ്റാർക്കിന്റെ അഭാവം ടീമിന്റെ ബൗളിംഗ് നിരയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ, താരത്തിന്റെ പരിക്കിന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ ഫ്രാഞ്ചൈസി തയ്യാറല്ല.
നിലവിൽ താരം ടീം മാനേജ്‌മെന്റുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.സ്റ്റാർക്ക് ഉടൻ ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ഡൽഹി ആരാധകർ.
ALSO READ: ഏറ്റവും മൂല്യമുള്ള 10 ക്രിക്കറ്റ് ക്ലബ്ബുകളുടെ പട്ടിക പുറത്ത്; ഐപിഎൽ ടീമുകളുടെ ആധിപത്യം
ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി; സ്റ്റാർ ബൗളർക്ക് ആദ്യ മൂന്ന് ആഴ്ചകൾ നഷ്ടമാവും
English Summary
Mitchell Starc has addressed his IPL 2026 delay, revealing that a shoulder and elbow injury, not lack of commitment, is keeping him sidelined. He slammed misinformation in the media and reaffirmed his goal to join Delhi Capitals as soon as he is medically cleared.
CONTENT: IPL 2026 delay
Discover more from
Subscribe to get the latest posts sent to your email.