ഫ്രഞ്ച് സൂപ്പർ തരം പോൾ പോഗ്ബ കളികളത്തിലേക്ക് മടങ്ങിയെത്തുന്നു. ശരീരത്തിൽ ഉത്തേജക മരുന്നിൻ്റെ അംശം കണ്ടെത്തിയതിൻ്റെ പേരിൽ നേരിട്ട 4 വർഷത്തെ വിലക്ക് കോടതി 18 മാസമായി ചുരുക്കിയതിന് പിന്നാലെയാണ് താരത്തിൻ്റെ മടങ്ങി വരവ് യാഥാർഥ്യമാവുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് ശരീരത്തിൽ അമിതളവിലുള്ള ടെസ്റ്റോസ്റ്റിറോണിൻ്റെ പേരിൽ താരം നാലുവർഷത്തെ വിലക്ക് നേരിടുന്നത്. പുതിയ വിധിയോടെ താരത്തിന് ജനുവരിയിൽ ടീമിനൊപ്പം പരിശീലനം നടത്താം. മാർച്ച് മാസത്തിൽ ടീമിനായി കളത്തിലിറങ്ങാനാവും.
“കൂടെ നിന്നവർക്ക് ഒരുപാട് നന്ദി ; കളിക്കളത്തിലേക്ക് മടങ്ങി വരാൻ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു” കോടതി വിധിയിൽ പ്രതികരിച്ചുകൊണ്ട് താരം പറഞ്ഞു.
Discover more from
Subscribe to get the latest posts sent to your email.