3800 കോടി; യുവതാരത്തിനായി ബ്രഹ്മാണ്ഡ ഓഫറുമായി പിഎസ്ജി; ഉറ്റുനോക്കി ഫുട്ബോൾ ലോകം

യൂറോപ്യൻ ഫുട്ബോളിൽ പുതിയ തലമുറ താരങ്ങളെ അണിനിരത്തി ആധിപത്യം സ്ഥാപിക്കാനുള്ള പിഎസ്ജിയുടെ തന്ത്രപരമായ നീക്കമാണിത്.

ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിലെ എല്ലാ റെക്കോർഡുകളും തകർത്തെറിയാൻ ഒരുങ്ങി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി).

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുടെ കൗമാര വിസ്മയം ലാമിൻ യമാലിനെ സ്വന്തമാക്കാൻ 350 മില്യൺ യൂറോയുടെ (ഏകദേശം 3800 കോടി രൂപ) ബ്രഹ്മാണ്ഡ ഓഫറാണ് പിഎസ്ജി മുന്നോട്ട് വെച്ചിരിക്കുന്നത് (Lamine Yamal PSG Transfer Record). ഈ നീക്കം യാഥാർത്ഥ്യമായാൽ 2017-ൽ നെയ്മറെ സ്വന്തമാക്കാൻ പിഎസ്ജി തന്നെ ചിലവാക്കിയ 222 മില്യൺ യൂറോ എന്ന ലോക റെക്കോർഡ് പഴങ്കഥയാകും.

ALSO READ: എനിക്ക് റയലിലേക്ക് തിരിച്ച് പോകണം; ആഗ്രഹം പ്രകടിപ്പിച്ച് പിഎസ്ജി താരം

അടുത്ത സീസണിലെ പരിശീലകനാര്? റയലിന്റെ പട്ടികയിൽ 6 സൂപ്പർ പരിശീലകർ…

തങ്ങളുടെ പുതിയ പ്രോജക്റ്റിന്റെ നായകനായി യമാലിനെ മാറ്റാനാണ് പിഎസ്ജി ലക്ഷ്യമിടുന്നത്. നിലവിൽ 18 വയസ്സ് തികയാനിരിക്കുന്ന ഈ യുവതാരം ബാഴ്സലോണയ്ക്കും സ്പെയിൻ ദേശീയ ടീമിനും വേണ്ടി നടത്തുന്ന അസാമാന്യ പ്രകടനമാണ് ഇത്തരം ഒരു വൻ തുക വാഗ്ദാനം ചെയ്യാൻ പിഎസ്ജിയെ പ്രേരിപ്പിച്ചത്.

2024-ലെ യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സ്പെയിൻ കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത് യമാലായിരുന്നു.

ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ച അവസാന 60 ലാ ലിഗ മത്സരങ്ങളിൽ നിന്ന് മാത്രം 23 ഗോളുകളും 22 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

യമാലിനെ വിട്ടുകൊടുക്കാൻ ബാഴ്സലോണ തയ്യാറല്ല എന്നതാണ് നിലവിലെ സാഹചര്യം. നേരത്തെ യമാലിന് 17 വയസ്സുള്ളപ്പോൾ പിഎസ്ജി നൽകിയ 250 മില്യൺ യൂറോയുടെ വാഗ്ദാനം ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട നിരസിച്ചിരുന്നു.

“ആ പ്രായത്തിലുള്ള ഒരു കുട്ടിക്കായി 250 മില്യൺ യൂറോ വേണ്ടെന്ന് വെച്ചപ്പോൾ പലരും ഞങ്ങൾക് ഭ്രാന്താണെന്ന് കരുതി, എന്നാൽ ബാഴ്സലോണയെ സംബന്ധിച്ച് യമാൽ വിൽക്കാനുള്ള താരം അല്ല” എന്നാണ് ലാപോർട്ട അന്ന് പ്രതികരിച്ചത്.

എന്നാൽ പിഎസ്ജി ഇപ്പോൾ തുക 350 മില്യൺ യൂറോയിലേക്ക് ഉയർത്തിയത് ബാഴ്സലോണയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

യൂറോപ്യൻ ഫുട്ബോളിൽ പുതിയ തലമുറ താരങ്ങളെ അണിനിരത്തി ആധിപത്യം സ്ഥാപിക്കാനുള്ള പിഎസ്ജിയുടെ തന്ത്രപരമായ നീക്കമാണിത്.

ലോകപ്രശസ്ത ഏജന്റായ ജോർജ് മെൻഡിസാണ് യമാലിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

പിഎസ്ജി, ബാഴ്സലോണ എന്നീ ക്ലബ്ബുകളുമായി മെൻഡിസിന് അടുത്ത ബന്ധമുണ്ടെന്നതും ഈ ട്രാൻസ്ഫർ ചർച്ചകൾക്ക് ചൂടേറ്റുന്നു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാഴ്സലോണയ്ക്ക് ഈ ഭീമമായ തുക വലിയൊരു ആശ്വാസമാകുമെങ്കിലും, ക്ലബ്ബിന്റെ ഭാവിയായ യമാലിനെ കൈവിടുന്നത് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായേക്കാം.

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് ഈ വമ്പൻ ഇടപാടിലേക്കാണ്.

ALSO READ: അർബെലോവയെ പുറത്താക്കാൻ നീക്കം; പകരം പ്രീമിയർ ലീഗിലെ സൂപ്പർ പരിശീലകനെയെത്തിക്കാൻ റയൽ

content: Lamine Yamal PSG Transfer Record


Discover more from

Subscribe to get the latest posts sent to your email.

BarcelonaFootball NewsJoan LaportaLa Ligalamine yamalPSGSummer Transfer Window 2026World Record Transfer
Comments (0)
Add Comment