ഗാർഷ്യ ഗോളിൽ റയൽ

ഗാർഷ്യ ഗോളിൽ റയൽ

കോപ്പാ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ ലെഗാനസിനെ മറികടന്ന് റയൽ മാഡ്രിഡ് സെമി ഫൈനലിൽ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയലിൻ്റെ വിജയം. എംബാപ്പെ, വിനീഷ്യസ്, കോർട്ടുവാ തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ച കോച്ച് അഞ്ചലോട്ടി യുവ സെൻ്റർബാക്കുകളായ ജാക്കബ് റാമൻ , റൗൾ അസെൻസിയോ എന്നിവർക്ക് ആദ്യ ഇലവനിൽ അവസരം നൽകി.

18ാം മിനുട്ടിൽ റയൽ ലീഡ് എടുത്തു. ഇടത് വശത്ത് നിന്ന് റോഡ്രിഗോ നൽകിയ പാസിനെ ബോക്സിലേക്ക് ഓടിക്കയറിയ മോഡ്രിച്ച് വലയിലാക്കി. പത്ത് മിനിറ്റുകൾക്കകം റയൽ എൻഡ്രിക്കിലൂടെ രണ്ടാം ഗോൾ നേടി. ആദ്യ പകുതി പിരിയും മുമ്പ് ലെഗാനസ് പെനാൽറ്റിയിലൂടെ ഗോൾ മടക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലെഗാനസ് ഒപ്പം എത്തി. ബ്രസാനക്കിൻ്റെ അസിസ്സിറ്റിൽ ജുവാൻ ക്രൂസ് മത്സരത്തിലെ തൻ്റെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ പകരക്കാരായി വിനീഷ്യസ് , സെബ്ബാലോസ് , ഫ്രാൻ ഗാർഷ്യ എന്നിവർക്ക് പുറമേ യുവ താരം കോൺസാലോ ഗാർഷ്യ എന്നിവരെ കളത്തിൽ ഇറക്കി.

ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടിൽ റയലിന്റെ വിജയഗോൾ പിറന്നു. വലതു വിങ്ങിലൂടെ ബോക്സിലേക്ക് കയറിയ ബ്രഹീം ഉയർത്തിയ ക്രോസ് പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ ഗാർഷ്യ ഹെഡറിലൂടെ വലയിൽ എത്തിച്ചു. റയൽ മാഡ്രിഡ് കാസ്റ്റില്ലക്കായി ഈ സീസണിൽ 3 ഹാട്രിക് ഉൾപ്പെടെ 19 ഗോൾ നേടിയ ഗോൺസാലോയുടെ സീനിയർ ടീം അരങ്ങേറ്റമാണിത്.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment