ഐ ലീഗിൽ ഗോകുലം കേരളയെ പരാജയപ്പെടുത്തി ഷില്ലോങ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. ഏഴ് ഗോളുകൾ പിറന്ന മത്സരത്തിൽ 4-3 നാണ് ഷില്ലോങ് ആതിഥേയരെ പരാജയപ്പെടുത്തിയത്.
ഒമ്പതാം മിനുട്ടിൽ ബ്രൗണിൻ്റെ ഗോളിൽ ഗോകുലമാണ് ആദ്യം ലീഡ് എടുക്കുന്നത്. ഏറെ വൈകാതെ ബുവാമിൻ്റെ ഗോളിൽ ഷില്ലോങ് ഒപ്പം പിടിച്ചു. രണ്ടാം പകുതിയിൽ ബുവാം വീണ്ടും ഗോൾ നേടി ഷില്ലോങ്ങിന് ലീഡ് നൽകിയെങ്കിലും അഞ്ച് മിനിറ്റിനകം ബ്രൗൺ ഗോകുലത്തിനായി സമനില പിടിച്ചു.
85ാം മിനുട്ടിൽ മാർക്കോസ് സിൽവയിലൂടെ ഷില്ലോങ് ലീഡ് നേടിയപ്പോൾ മൂന്ന് മിനിട്ടുകൾക്കുള്ളിൽ മലയാളി താരം മശൂർ ഷരീഫിൻ്റെ ഗോളിൽ ഗോകുലം വീണ്ടും സമനില നേടി. മത്സരത്തിൻ്റെ ഇഞ്ചുറി സമയത്ത് റെനൻ നേടിയ ഗോളിൽ ഷില്ലോങ് വിജയമുറപ്പിച്ചു.
Discover more from
Subscribe to get the latest posts sent to your email.