മകനെ മടങ്ങി വരൂ; പഴയ താരത്തെ തിരികെയെത്തിക്കാൻ യുണൈറ്റഡ് ചർച്ചകൾ തുടങ്ങി

റൂബൻ അമോരിമിനെ പുറത്താക്കിയതിന് പിന്നാലെ ചുമതലയേറ്റെടുത്ത മിച്ചൽ കാരിക്കിന്റെ കീഴിൽ യുണൈറ്റഡ് പ്രതാപത്തിലേക്ക് പോകുന്നതിന്റെ സൂചനകൾ കാണിച്ച് തുടങ്ങിയിട്ടുണ്ട് (manchester united news). അതിന്റെ സൂചനയായിരുന്നു മാഞ്ചസ്റ്റർ ഡെർബിയിലെ യുണൈറ്റഡിന്റെ തകർപ്പൻ ജയം.

ഇപ്പോഴിതാ തങ്ങളുടെ പഴയ താരത്തെ തിരികെ എത്തിക്കാൻ കാരിക്ക് താൽപര്യം കാണിക്കുന്നതായാണ് പുതിയ റിപോർട്ടുകൾ.

ട്രാൻസ്ഫർ വിദഗ്ദൻ സ്റ്റീവ് കെയുടെ റിപ്പോർട്ട് പ്രകാരം യുണൈറ്റഡ് തങ്ങളുടെ ലോണീ താരം മാർക്കസ് റാഷ്ഫോർഡിനെ തിരിച്ചെത്തിക്കാൻ ശ്രമിക്കുകയാണ്.

യുണൈറ്റഡിൽ സ്ഥാനം നഷ്‌ടമായ റാഷ്‌ഫോർഡിനെ കഴിഞ്ഞ സീസണിലാണ് യുണൈറ്റഡ് ബാഴ്സലോണയ്ക്ക് ലോണിൽ നൽകുന്നത്. അവിടെ മികച്ച പ്രകടനം നടത്തുന്ന താരത്തെ അടുത്ത സമ്മറിൽ തിരിച്ചെത്തിക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ട്.

താരത്തെ തിരിച്ചെത്തിക്കാൻ യുണൈറ്റഡ് താരവുമായി ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

സീസണിൽ ബാഴ്‌സയ്‌ക്കായി 29 മത്സരങ്ങൾ നിന്നായി എട്ട് ഗോളുകളും 11 അസിസ്റ്റും താരം നേടിയിട്ടുണ്ട്. നിലവിൽ കാരിക്കിന് കീഴിൽ അവസരം ലഭിക്കുമെന്ന് ഉറപ്പായാൽ താരം യുണൈറ്റഡിലേക്ക് മടങ്ങാൻ സാധ്യതകളുണ്ട്.

ALSO READ: അവനെ ടീമിലെത്തിക്കണം; യുവ അർജന്റീനൻ താരത്തെ ടീമിലെത്തിക്കാൻ മിയാമിയോട് നിർദേശിച്ച് മെസ്സി

content: manchester united news


Discover more from

Subscribe to get the latest posts sent to your email.

BarcelonaManchester Unitedmarcus rashford
Comments (0)
Add Comment