എഫ്.എ കപ്പ് : ആർസനൽ പുറത്ത്

എഫ്.എ കപ്പ് : ആർസനൽ പുറത്ത്

എഫ്.എ കപ്പ് മൂന്നാം റൗണ്ടിൽ ആർസനൽ പുറത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ഗണ്ണേഴ്സിന്റെ മടക്കം.

ഹോം ഗ്രൗണ്ടിൻ്റെ അഡ്വാൻറ്റേജ് മുതലെടുത്ത് ആദ്യ വിസിൽ മുതലെ ആർസനൽ യുണൈറ്റഡ് ഗോൾമുഖത്തേക്ക് അറ്റാക്കുകൾ നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ പരിക്കേറ്റ് ഗബ്രിയേൽ ജീസസിന് പകരം സ്റ്റെർലിംഗ് കളത്തിൽ ഇറങ്ങിയെങ്കിലും ആദ്യപകുതി ഗോൾഡ് രഹിതമായി തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ യുണൈറ്റഡ് ബ്രൂണോയിലൂടെ മുന്നിലെത്തി.

62ാം മിനുട്ടിൽ പ്രതിരോധ താരം ഡീഗോ ഡാലോട്ട് രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തു പോയതോടെ പത്തു പേരിലേക്ക് ചുരുങ്ങിയ യുണൈറ്റഡിയിനെ പ്രതിരോധത്തിലാക്കി ആര്‍സനൽ ഗബ്രിയേലിന്റെ ഗോളിലൂടെ ഒപ്പം എത്തി. വിജയഗോൾ നേടാൻ പെനാൽറ്റി യുടെ രൂപത്തിൽ ആർസനലിന് അവസരം വീണു കിട്ടിയെങ്കിലും കിക്കെടുത്ത ഓടേഗാർഡിന് പിഴച്ചതോടെ മത്സരം അധിക സമയത്തിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടു. ഷൂട്ടൗട്ടിൽ ഹാവെർട്ട്സിന് പിഴച്ചതോടെ വിജയം യുണൈറ്റഡിന് ഒപ്പം നിന്നു.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment