ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് മുഹമ്മദൻസ് സ്‌പോർട്ടിങ്. ഗുഹവാത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമും ഗോൾ ഒന്നും നേടാതെ സമനില പാലിച്ചു. ഹൈദരാബാദ് എഫ്സി, മുംബൈ സിറ്റി തുടങ്ങിയവരെ വലിയ മാർജിനിൽ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ നോർത്ത് ഈസ്റ്റിനേ തുടക്കം മുതലേ മുഹമ്മദൻസ് പ്രതിരോധത്തിലാക്കി. പാർത്തിബ് ഗൊഗോയിയും അജാരിയയും നടത്തിയ മുന്നേറ്റങ്ങൾ ഗോൾകീപ്പർ പദം ചേത്രിയും മുഹമ്മദൻസ് പ്രതിരോധവും നിഷ്പ്രഭമാക്കി. രണ്ടാം പകുതിയിൽ ഇരു ടീമും മാറ്റങ്ങൾ വരുത്തിയെങ്കിലും മത്സരത്തിൽ ഗോൾ ഒന്നും പിറന്നില്ല.
തുടർച്ചയായ പതിനൊന്നാം മത്സരത്തിലും വിജയം കണ്ടെത്താൻ ആവാത്ത മുഹമ്മദൻസ് 14 മത്സരങ്ങളിൽ നിന്ന് കേവലം ഒരു വിജയവും നാല് സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്.
Discover more from Footy Times
Subscribe to get the latest posts sent to your email.