“ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാൻ ഏറെ ഇഷ്ടം”; മനസ്സ് തുറന്ന് നോർത്ത്ഈസ്റ്റ് താരം അബ്ദുൾ റബീഹ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ രണ്ടാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി ഏഴരയ്ക്ക് നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക.

ഇപ്പോളിതാ ഈയൊരു മത്സരത്തിന് മുന്നോടിയായിയുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി വിങ്ങർ അബ്ദുൾ റബീഹ്.  താനൊരു മലയാളിയായതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുക വെച്ചാൽ സ്വപ്ന സാക്ഷാകരമായ കാര്യമാണെന്നാണ് അബ്ദുൾ റബീഹ് പറഞ്ഞത്.

“കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്, കാരണം ഞാൻ കേരളത്തിൽ നിന്നാണ്. അതിനാൽ കേരളത്തിനെതിരെ കളിക്കുന്നത് വളരെ നല്ലതാണ്, കേരളത്തിനെതിരെ കളിക്കാൻ എനിക്ക് വളരെ പ്രചോദനമുണ്ട്. എനിക്ക് കേരളത്തിൽ ധാരാളം സുഹൃത്തുക്കളുണ്ട്, അതിനാൽ ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തെക്കുറിച്ച് ഞങ്ങൾ ഇപ്പോളും സംസാരിക്കുന്നു.“ എന്നാണ്  അബ്ദുൾ റബീഹ് പറഞ്ഞത്.

 

 

ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സെന്നും എന്നാൽ മത്സരം കാണാനായി കൂടുതൽ നോർത്ത് ഈസ്റ്റ് ആരാധകർ സ്റ്റേഡിയത്തിലെത്തുമെന്നാണ് അബ്ദുൾ റബീഹ് വ്യക്തമാക്കുന്നത്. “രാജ്യത്തെ ഏറ്റവും വലിയ ആരാധകരിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്, അതിനാൽ അവർ അവരെ പിന്തുണയ്ക്കാൻ വരുമെന്ന് ഞാൻ കരുതുന്നു. അതിൽ കൂടുതൽ പിന്തുണക്കാർ നോർത്ത് ഈസ്റ്റിന് ഉണ്ടാകും“ എന്നാണ് താരം പറഞ്ഞത്.

സീസണിലെ ആദ്യ മത്സരത്തിൽ അബ്ദുൾ റബീഹ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മോഹൻ ബഗാനെതിരെ പ്രതിരോധത്തിലും ആക്രമണത്തിലും ഒരേപോലെ പങ്ക് വഹിക്കാൻ താരത്തിന് സാധിച്ചിരുന്നു. മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ഗോൾകീപ്പർ ഗുർമീത് സിങ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റേറ്റഡ് താരം അബ്ദുൾ റബീഹായിരുന്നു.

ടൂർണമെന്റിലെ ആദ്യ മത്സരം വിജയിച്ചാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡും കേരള ബ്ലാസ്റ്റേഴ്സും നേർക്കുനേര് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ എതിരില്ലാത്ത ഒരു ഗോളിനും വീഴ്ത്തുകയായിരുന്നു.

അവസാനമായി കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും നേർക്കുനേർ വന്ന മത്സരങ്ങളിലെല്ലാം വമ്പൻ വാശിയേറിയ പോരാട്ടമാണ് ആരാധകർക്ക് സമ്മാനിച്ചത്. അത്തരമൊരു മത്സരമാണ് ഇത്തവണയും നടക്കാൻ പോകുന്നത് എന്ന് ഉറപ്പാണ്.

അവസാനമായി കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും നേർക്കുനേർ വന്ന മൂന്ന് മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കേരള ബ്ലാസ്റ്റേഴ്‌സിന് അവസാനമായി പരാജയപ്പെടുത്താൻ സാധിച്ചത് 2023-ൽ കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിലാണ്. ആ ഒരു മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിക്കുകയായിരുന്നു.

ഇതുവരെ ഐഎസ്എല്ലിൽ 18 തവണയാണ് ഇരു ടീമും നേർക്കുനേർ വന്നത്. ഇതിൽ എട്ട് മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും അഞ്ച് മത്സരങ്ങൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിക്കും പത്ത് മത്സരങ്ങൾ സമനിലയിൽ പിരിയുകയുമായിരുന്നു.

summary:- NorthEast United winger Abdul Rabeeh has expressed his excitement ahead of the ISL 2026/27 clash against Kerala Blasters, describing the fixture as special because of his Kerala roots. Following impressive performances in the opening match against Mohun Bagan, Rabeeh expects strong home support as both teams enter the contest after winning their season openers.


Discover more from Footy Times

Subscribe to get the latest posts sent to your email.

Abdul RabeehIndian Super LeagueKerala BlastersNortheast united fc
Comments (0)
Add Comment