രജിസ്ട്രേഷൻ പൂർത്തിയായി, നോർത്ത് ഈസ്റ്റിനെതിരെ ലൂണയുണ്ടാകും; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസവാർത്ത

ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കായി ആശ്വാസ വാർത്ത വന്നിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് അഡ്രിയാൻ ലൂണയെ 2026/27 സീസണിലേക്ക് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

ഇതിന് മുൻപ് അഡ്രിയാൻ ലൂണയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കാത്തതുകൊണ്ട് താരത്തിന് ഇന്റർകാശിക്കെതിരായ സീസണിലെ ആദ്യ മത്സരം നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഉടൻ തന്നെ താരത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കി നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിന് ലഭ്യമാക്കിയത്.

ചില ഡോക്യുമെന്റ് പേപ്പറുകളുടെ പ്രശ്നങ്ങൾ മൂലമായിരുന്നു നേരത്തെ തന്നെ ലൂണയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കാത്തത്. അഡ്രിയാൻ ലൂണയുടെ പുറമേ റൈറ്റ് ബാക്ക് താരം അമേ റണാവാഡെയുടെയും വിദേശ സെന്റർ ബാക്ക് താരം ഫാലൗ എൻഡിയെയുടെയും രജിസ്ട്രേഷനും ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടെ 2026/27 സീസൺ മുന്നോടിയായി ബ്ലാസ്റ്റേഴ്സ് എല്ലാ താരങ്ങളെയും രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

രജിസ്ട്രേഷൻ പ്രശ്നങ്ങൾക്കു പുറമെ ചെറിയ പരീക്കിന്റെ ഭീഷണിയുള്ളതുകൊണ്ടായിരുന്നു അഡ്രിയാൻ ലൂണ ഇന്റർകാശിക്കെതിരെ കളിക്കാതിരുന്നത്. എന്നാൽ തരം ഈയൊരു പരിക്കിൽ നിന്നും മുക്തനായിയെന്ന് വ്യക്തമാക്കിയിട്ടുണ്ട് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ആഷ്ലി വെസ്റ്റ്വുഡ്.

ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായി അഡ്രിയാൻ ലൂണ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ആറാം സീസണിനാണ് ലൂണ തയ്യാറെടുക്കുന്നത്. 2021 സീസൺ മുന്നോടിയായിയാണ് അഡ്രിയാൻ ലൂണ ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിനായി 80ഓളം മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും 24 അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. അറ്റാക്കിങ് മിഡ്‌ഫീൽഡ് പുറമെ ലെഫ്റ്റ് വിങ്, റൈറ്റ് വിങ് പൊസിഷനിൽ കളിക്കാൻ കേൾപ്പുള്ള താരമാണ് ലൂണ. നിലവിൽ 34 വയസുക്കാരനായ ലൂണയുടെ മാർക്കറ്റ് വാല്യൂ 5.5 കോടിയാണ്.

കേരള ബ്ലാസ്റ്റേഴ്സ് vs നോർത്ത്ഈസ്റ്റ് യുണൈറ്റഡ്

 

മാച്ച് വീക്ക് രണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് കരുത്തന്മാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഒക്ടോബർ 18ന് നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.

ടൂർണമെന്റിലെ ആദ്യ മത്സരം വിജയിച്ചാണ് ഇരു ടീമും നേർക്കുനേര് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ എതിരില്ലാത്ത ഒരു ഗോളിനും വീഴ്ത്തുകയായിരുന്നു.

അവസാനമായി കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും നേർക്കുനേർ വന്ന മത്സരങ്ങളിലെല്ലാം വമ്പൻ വാശിയേറിയ പോരാട്ടമാണ് ആരാധകർക്ക് സമ്മാനിച്ചത്. അത്തരമൊരു മത്സരമാണ് ഇത്തവണയും നടക്കാൻ പോകുന്നത് എന്ന് ഉറപ്പാണ്.

Summary:- Kerala Blasters have reportedly completed Adrian Luna’s registration for the 2026–27 ISL season ahead of their clash against NorthEast United. After missing the opener against Inter Kashi due to registration issues and a minor injury concern, the captain is expected to return as the Blasters prepare for their second league match.


Discover more from Footy Times

Subscribe to get the latest posts sent to your email.

Adrian LunaIndian Super LeagueKerala Blasters
Comments (0)
Add Comment