സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഇന്റർ കാശിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസൺ തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിനായി ആന്ദ്രേ ഗ്രീനും മലയാളി താരം വിബിൻ മോഹനുമാണ് വല കുലുക്കിയത്.
ഇതിൽ വിബിൻ മോഹൻ നേടിയ ഗോൾ എടുത്തു പറയേണ്ടത് തന്നെയാണ്. മികച്ചൊരു ടീം പ്ലേക്കൊടുവിലാണ് താരം ഗോൾ നേടിയത്. ഇപ്പോളിത മത്സര ശേഷം വിബിൻ മോഹൻ നേടിയ ഗോളിനെ വാന്നോളാം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡ്.
വിബിൻ മോഹൻ ഗോൾ നേടിയതിൽ സന്തോഷമുണ്ടെന്നും ഒരു ആഭ്യന്തര താരത്തെ സംബന്ധിച്ചു ഗോൾ നേടിയത് വളരെ വലിയ കാര്യമാണെന്നുമാണ് ആഷ്ലി പറഞ്ഞത്. അതോടൊപ്പം അസ്സിസ്റ്റ് നൽകിയ കോറുവിനെയും ആഷ്ലി എടുത്തു പറഞ്ഞിട്ടുണ്ട്.
“വിബിന്റെ ഗോൾ, ഒരു ആഭ്യന്തര കളിക്കാരന് ഗോൾ നേടുന്നത് എപ്പോഴും നല്ലതാണ്. കോറുവിന്റെ ഭാഗത്ത് നിന്ന് നല്ലൊരു പാസ്സുമുണ്ടായിരുന്നു. നല്ലൊരു കട്ട്ബാക്ക്, ബോക്സിൽ കുറെയധികം താരങ്ങളുടെ സാനിധ്യമുണ്ടായിരുന്നു. നല്ല പെനാൽറ്റി ബോക്സ് കവറേജും. ശരിക്കും നല്ല ഫിനിഷിംഗ്“. എന്നാണ് ആഷ്ലി വെസ്റ്റ്വുഡ് പറഞ്ഞത്.
മത്സരത്തിന്റെ 18ആം മിനുറ്റിലാണ് കോറു സിംഗിന്റെ കിടിലൻ അസ്സിസ്റ്റിൽ വിബിൻ മോഹൻ ഗോൾ നേടുന്നത്. റൈറ്റ് വിങ്ങിലൂടെ പ്രതിരോധ നിര താരത്തെയും മറികടന്ന് ബോക്സിലേക്ക് കുതിച്ച കോറു, മികച്ച കട്ട് ബാക്ക് പാസ്സ് വിബിനിലേക്ക് നൽക്കുകയും, വിബിൻ ലക്ഷ്യം തെറ്റാതെ പന്ത് ഗോളാക്കുകയുമായിരുന്നു.
ഗോൾ നേടിയ വിബിൻ മോഹൻ തന്നെയായിരുന്നു മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ചും. അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ഇന്റർ കാശിക്കെതിരെ വിബിൻ മോഹനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനും.
എന്തുകൊണ്ട് ലൂണ ഇന്റർ കാശിക്കെതിരെ കളിച്ചില്ല?
കേരള ബ്ലാസ്റ്റേഴ്സ്-ഇന്റർ കാശി മത്സരം കണ്ട ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും വന്ന സംശയമായിരിക്കും എന്തു കൊണ്ട് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്റർ കാശിക്കെതിരെ കളിച്ചില്ലായെന്ന്. ഇതിനു മറുപടിയായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
ആഷ്ലിയുടെ അപ്ഡേറ്റ് പ്രകാരം അഡ്രിയാൻ ലൂണ പരിക്കിന്റെ പിടിയിലാണ്. താരത്തിന് നിലവിൽ കാലിന്റെ ഹീൽ ഭാഗത്ത് ചെറിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. ഇതുകൊണ്ടാണ് താരം ഇന്റർ കാശിക്കെതിരെ കളിക്കാതെ ഇരുന്നത്.
താരം കഴിഞ്ഞ രണ്ട് ദിവസം ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല. ഇന്റർ കാശി-കേരള ബ്ലാസ്റ്റേഴ്സ് മത്സരം നടന്ന പുണെയിൽ ബാലെവാഡി സ്റ്റേഡിത്തിന്റെ പിച്ച് നിലവാരം മോശമാണെന്ന് മനസ്സിലായത്തോടെ ലൂണ കളിക്കുന്നില്ലായെന്ന് തീരുമാനിക്കുകയായിരുന്നു. അഥവാ ഈ ഒരു പിച്ചിൽ കളിച്ച് പരിക്ക് ഗുരുതരമാക്കേണ്ടയെന്ന മുൻകരുതൽ മൂലം കൂടിയാണ് താരം കളിക്കാതെയിരുന്നത്.
Summary:- Kerala Blasters head coach Ashley Westwood praised Vibin Mohanan’s goal and Koru Singh’s assist after the team began its 2026/27 ISL campaign with a 2-0 win over Inter Kashi. Vibin scored in the 18th minute following an excellent cutback from Koru and was named Player of the Match. He also captained the Blasters in Adrian Luna’s absence.
Discover more from Footy Times
Subscribe to get the latest posts sent to your email.