ജയം മറന്ന് ബംഗളൂരു; ഷീൽഡ് പ്രതീക്ഷയിൽ ബഗാൻ

ജയം മറന്ന് ബംഗളൂരു; ഷീൽഡ് പ്രതീക്ഷയിൽ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ എതിരില്ലാത്ത ഒരു ഗോളിന് ബംഗളൂരുവിനെതിരെ മോഹൻ ബഗാൻ സൂപ്പർ ജയൻ്റസിന് ജയം. ബഗാൻ്റെ ഹോം ഗ്രൗണ്ടായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും ആർക്കും ഗോൾ നേടാനായില്ല.

രണ്ടാം പകുതിയുടെ 74ാം മിനുട്ടിൽ ബഗാൻ മധ്യനിര താരം ഗ്രിഗ് സ്റ്റുവർട്ട് ബോക്സിനു പുറത്ത് നിന്നും തൊടുത്ത ക്രോസ് രാഹുൽ ബേക്കെയുടെ ഹെഡ്ഡർ ക്ലിയറൻസ് സുന്ദരമായ ഷോട്ടിലൂടെ ലിസ്റ്റൺ കൊളാസോ ഗുർപ്രിതിന് അവസരമൊരുക്കാതെ വലയിലെത്തിച്ച് ബഗാന് ജയം സമ്മാനിച്ചു.

ഇതോടെ തുടർച്ചയായി അഞ്ചാം മത്സരത്തിലും ജയമില്ലാതെ ബംഗളൂരു.

ബഗാൻ്റെ ലീഗ് ഷീൽഡിലേക്കുള്ള കുതിപ്പിൽ അവസാന രണ്ടു മത്സരങ്ങളിലെ സമനിലക്ക് ആശ്വാസമായി ബെംഗളൂരുവിനെതിരെയുള്ള ഈ ജയം.

18 മത്സരങ്ങളിൽ നിന്നായി 40 പോയിൻ്റോടെ ഏഴ് പോയിൻ്റിൻ്റെ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മോഹൻ ബഗാൻ.
ഇത്രയും മത്സരങ്ങളിൽ നിന്നായി 28 പോയിൻ്റോടെ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബംഗളൂരു.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment