അലാവെസിനെ കീഴടക്കി ബാഴ്‌സലോണ

ലാ ലിഗയിൽ ഡിപോർട്ടീവോ അലാവെസിനെതിരെ റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഹാട്രിക്കിന്റെ ബലത്തിൽ ബാഴ്‌സലോണ 3-0 ന് വിജയം നേടി.

ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിയ ലെവൻഡോവ്സ്കി ബാഴ്‌സയുടെ വിജയശിൽപിയായി.

ഏഴാം മിനിറ്റിൽ റഫിഞ്ഞ നൽകിയ ഫ്രീകിക്ക് ലെവൻഡോവ്സ്കി ഹെഡ് ചെയ്ത് വലയിലെത്തിച്ചു (1-0). 22-ാം മിനിറ്റിൽ വീണ്ടും റഫിഞ്ഞയുടെ പാസിൽ നിന്ന് ലെവൻഡോവ്സ്കി രണ്ടാം ഗോൾ നേടി (2-0).

32-ാം മിനിറ്റിൽ എറിക് ഗാർസിയ നൽകിയ പാസ് ലെവൻഡോവ്സ്കി ഗോളാക്കി മാറ്റി ഹാട്രിക്ക് പൂർത്തിയാക്കി (3-0).

ഈ വിജയത്തോടെ 24 പോയിൻ്റുമായി ബാഴ്‌സലോണ ലീഗിൽ ഒന്നാമതെത്തി. 21 പോയിൻ്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.


Discover more from Footy Times

Subscribe to get the latest posts sent to your email.

Comments (0)
Add Comment