തനി നാടൻ ബ്ലാസ്റ്റേഴ്സ്: മുണ്ടുടുത്ത് മഞ്ഞപ്പട!

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം അവരുടെ പുതിയ കിറ്റ് അവതരിപ്പിച്ചത് ഒരു അസാധാരണ രീതിയിലായിരുന്നു. ഇന്നലെ രാത്രി ലുലു മാളിൽ നടന്ന ചടങ്ങിൽ, താരങ്ങൾ ടീം ജഴ്സിക്ക് മുകളിൽ പരമ്പരാഗത കസവു മുണ്ട് അണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടത്. ഈ തനതു മലയാളി വേഷം പല വിദേശ താരങ്ങൾക്കും ഒരു വെല്ലുവിളിയായിരുന്നു, എന്നാൽ കെ.പി. രാഹുൽ അവർക്ക് മുണ്ട് മടക്കിക്കുത്താൻ പരിശീലനം നൽകി.

ചടങ്ങിൽ ക്യാപ്റ്റൻ അഡ്രിയൻ ലൂണ ഒഴികെയുള്ള 25 കളിക്കാരും പുതിയ പരിശീലകൻ മികേൽ സ്റ്റോറെയും സപ്പോർട്ട് സ്റ്റാഫും പങ്കെടുത്തു. ആരാധക സംഘടനകളായ മഞ്ഞപ്പട, ബ്ലാസ്റ്റേഴ്സ് ആർമി എന്നിവയുടെ പ്രതിനിധികളെയും സ്പോൺസർമാരെയും ആദരിച്ചു. ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്തയും ഉണ്ടായിരുന്നു – പുതിയ സ്റ്റേഡിയം ജഴ്സി 175 രൂപയ്ക്ക് വിൽപ്പനയ്ക്ക് വച്ചു.

എന്നാൽ, ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ അഡ്രിയൻ ലൂണ കളിച്ചേക്കില്ല എന്നതാണ് ഒരു നിരാശാജനകമായ വാർത്ത. പങ്കാളിയുടെ പ്രസവത്തിനായി നാട്ടിലേക്ക് പോയ ലൂണ അടുത്തയാഴ്ച മാത്രമേ തിരിച്ചെത്തൂ. സെപ്റ്റംബർ 15-ന് പഞ്ചാബ് എഫ്.സിക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

ആരാധകരുടെ ആവേശം കണ്ട് അത്ഭുതപ്പെട്ട പുതിയ പരിശീലകൻ മികേൽ സ്റ്റോറെ “അയാം സ്പീച്ച്‌ലെസ്” എന്ന് പ്രതികരിച്ചു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

താരങ്ങൾ ഇവർ:

അഡ്രിയൻ ലൂണ (ക്യാപ്റ്റൻ)

മിലോസ് ഡ്രിൻസിച് (വൈസ് ക്യാപ്റ്റൻ)

സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ്, സോം കുമാർ (ഗോൾ കീപ്പർമാർ)

അലക്സാണ്ടർ കോയഫ്, പ്രീതം കോട്ടാൽ, ഹോർമിപാം. സന്ദീപ് സിങ്, നവോച്ച സിങ്, ഐബൻഭ ധോലിങ്, മുഹമ്മദ് സഹീഫ് (പ്രതിരോധം)

ഫ്രെഡി ലാലൻ : മാവിയ, വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, യൊഹൻബ മെയ്തേയ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് അയ്‌മൻ, ബ്രെയ്‌സ് മിറാൻഡ, സൗരവ് മണ്ഡൽ, നോവ സദുയി (മധ്യ നിര)

ആർ.ലാൽത്തൻമാവിയ, കെ.പി.രാഹുൽ, ഇഷാൻ പണ്ഡിത, ക്വാമെ പ്ര ജെസുസ് ഹിമിനെ (മുന്നേറ്റ നിര)


Discover more from

Subscribe to get the latest posts sent to your email.

Indian footballIndian Super LeagueKerala BlastersManjappada
Comments (0)
Add Comment