യൂറോപ്പ് വിട്ട് ഇന്ത്യയിലേക്ക്; അകെ അർനോഡ് ലോബയെ റാഞ്ചി ഈസ്റ്റ് ബംഗാൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി വമ്പൻ ട്രാൻസ്ഫറുകളാണ് ഈസ്റ്റ്‌ ബംഗാൾ നടത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ്‌ ബംഗാൾ ഐവറി കോസ്റ്റ് താരം അകെ അർനോഡ് ലോബയെ സ്വന്തമാക്കിയിരിക്കുകയാണ്.

പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോയാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളെ മറികടന്നാണ് ഈസ്റ്റ്‌ ബംഗാൾ താരത്തെ സ്വന്തമാക്കുന്നത്.

അതിൽ താരത്തിനായി രംഗത്ത് വന്ന ഏറ്റവും വമ്പൻ ക്ലബ്ബുകളിൽ ഒന്നാണ്, നിലവിൽ ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് കളിക്കുന്ന ഷെഫ്ഫീൽഡ് യുണൈറ്റഡ്. മുൻപ് പ്രീമിയർ ലീഗ് കളിച്ച ക്ലബ്‌ കൂടിയായ ഷെഫ്ഫീൽഡിനെ മറികടന്നാണ് ഈസ്റ്റ്‌ ബംഗാൾ താരത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

നിലവിൽ താരവും ഈസ്റ്റ്‌ ബംഗാളും ധാരണയിലെത്തി കഴിഞ്ഞു. ഇനി പേപ്പർവർക്കുകൾ മാത്രമേ ബാക്കിയുള്ളൂ. അതും കൂടി പൂർത്തിയായി കഴിഞ്ഞാൽ, ഈസ്റ്റ്‌ ബംഗാളിന്റെ ഭാഗത്ത്‌ നിന്ന് ഔദ്യോഗിക പ്രഖ്യാപ്നം വരുന്നതാണ്.

മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് രാജ്യങ്ങളിലെ ചാമ്പ്യൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരം കൂടിയാണ് അകെ അർനോഡ്. 2021ൽ മെക്സിക്കൻ ക്ലബ്ബായ മോണ്ടെറിക്കൊപ്പം CONCACAF ചാമ്പ്യൻസ് ലീഗ് ജേതാവ് കൂടിയായിരുന്നു അകെ അർനോഡ്.

താരം കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത് ലിഭ്യൻ ഫസ്റ്റ് ടൈയർ ക്ലബ്ബായ അൽ-ഷോമൂവ എസ്‌സിക്ക് വേണ്ടിയാണ്. ടീമിന് വേണ്ടി എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

നിലവിൽ 5.2 കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. അടുത്ത സീസണിൽ ഐഎസ്എൽ കളിക്കാൻ പോവുന്ന ഏറ്റവും വിലയേറിയ വിദേശ താരങ്ങളിൽ ഒരാൾ കൂടിയായിരിക്കും അകെ അർനോഡ്. ഐഎസ്എൽ പുറമെ AFC ചാമ്പ്യൻസ്ഷിപ്പ് കൂടി കളിക്കാനുള്ളത് കൊണ്ടാണ് ഈസ്റ്റ്‌ ബംഗാൾ ഇത്തരം വമ്പൻ സൈനിങ്ങുകൾ നടത്തുന്നത്.

അകെ അർനോഡ് കൂടാതെ ഡീഗോ സിവുലിക്, നാച്ചോ മോൺസാൽവ്, ഡാനി റാമിറസ്, മുഹമ്മദ് റാഷിദ്, നസുൻഗുസി എഫിയോൺഗ് എന്നിവരാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയ മറ്റ് വിദേശ താരങ്ങൾ.

Summary:- East Bengal have reportedly reached an agreement to sign Ivory Coast defender Aké Arnaud Loba ahead of the 2026/27 ISL season. The Kolkata giants beat competition from European clubs, including English Championship side Sheffield United, to secure the player. Only the paperwork remains before the official announcement.


Discover more from Footy Times

Subscribe to get the latest posts sent to your email.

Ake Arnaud LobaEast Bengal FCIndian Super LeagueISL
Comments (0)
Add Comment