ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനമാണ് 24 കാരനായ ഫ്രെഡി ലല്ലവ്മ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ആരാണ് ചോദിച്ചാൽ, ഒരു കൂട്ടം ആരാധകരുടെ അഭിപ്രായം ഫ്രെഡി എന്നാണ്.
ആഷ്ലി വെസ്റ്റ്വുഡ് പരിശീലകനായി കേരള ബ്ലാസ്റ്റേഴ്സിലെത്തിയത് മുതൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് കളിച്ച കഴിഞ്ഞ ഏഴ് മത്സരത്തിലും ആദ്യ ഇലവനിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നു. മത്സരത്തിൽ താരം അക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ പങ്കുവഴിക്കുന്നതാണ് കാണാൻ സാധിച്ചത്.
ഇന്റർ കാശിക്കെതിരെയുള്ള ഫ്രെഡിയുടെ മാച്ച് സ്റ്റാറ്റ്സ് ഇങ്ങനെ
90 മിനിട്ടും കളിച്ച ഫ്രെഡി മത്സരത്തിൽ 52 ടച്ചുകളാണ് പൂർത്തിയാക്കിയത്. അക്രമണ നിരയിലേക്കുള്ള താരത്തിന്റെ പങ്ക് നോക്കുകയാണേൽ, മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും രണ്ട് ഷോട്ട് ഓൺ ടാർഗറ്റ് ഷോട്ട് എടുക്കാൻ താരത്തിന് സാധിച്ചിരുന്നു. 28 അക്കുറേറ്റ് പാസ്സുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചു. 85%മാണ് താരത്തിന്റെ പാസ്സിങ് അക്കുറസി വരുന്നത്.
ആറ് ഗ്രൗണ്ട് ഡ്യുൽസും നാല് ഫൈനൽ തേർഡ് പാസ്സുകൾ നൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇനി പ്രതിരോധത്തിലേക്ക് നോക്കുകയാണേൽ, ഏഴ് റിക്കവറികളാണ് താരം പൂർത്തിയാക്കിയത്. ഇന്റർ കാശിയിടെ ഗോൾ കീപ്പറായ ആൽബിനോ ഗോമെസ് കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ റിക്കവറികൾ പൂർത്തിയാക്കിയ താരം ഫ്രെഡിയാണ്.
ഇതോടൊപ്പം ഒരു ടാക്കിൾ, രണ്ട് ക്ലിയർൻസ്, ഒരു ഇന്റർസെപ്ഷൻ എന്നിവ തടയാനും താരത്തിന് സാധിച്ചു. സാരം പറഞ്ഞാൽ ഇന്റർ കാശി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ മധ്യനിര താരം ഭരിക്കുകയായിരുന്നുവെന്ന് പറയാം. എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്സിന്റെ വരും മത്സരങ്ങളിലും താരം ഇതേ ഫോം തുടരുമെന്ന് പ്രതിക്ഷിക്കാം.
ഇന്റർ കാശിയെ തകർത്ത് ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം. എതിരാളികളായ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റൻ വിബിൻ മോഹനും ഇംഗ്ലീഷ് സ്ട്രൈക്കർ ആന്ദ്രേ ഗ്രീനുമാണ് വല കുലുക്കിയത്. വിജയത്തോടൊപ്പം ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ഷീറ്റും സ്വന്തമാക്കാൻ സാധിച്ചു.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചെങ്കിലും, മെച്ചപ്പെടുത്തേണ്ട ഒട്ടേറെ കാര്യങ്ങൾ പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിന്റെ മുൻപിലുണ്ട്. അതിൽ ഏറ്റവും എടുത്തു പറയേണ്ടതാണ് വിദേശ താരങ്ങൾ ടീമുമായി കൂടുതൽ ഇണങ്ങുക എന്നത്.
എന്തിരുന്നാലും ആഷ്ലി വെസ്റ്റ്വുഡ് പ്രശ്നങ്ങളെല്ലാം പരിഹരിച്ച്, ഇതിലും ശക്തിയോടെ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിന് വരുമെന്ന് പ്രതിക്ഷിക്കാം. ഇനി ഒക്ടോബർ 18ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Summary:- Kerala Blasters midfielder Freddy Lallawmawma delivered an impressive all-round performance in the club’s 2–0 victory over Inter Kashi in their opening match of the 2026/27 ISL season. The 24-year-old played the full 90 minutes, completed 28 accurate passes at an 85% success rate and recorded seven recoveries, along with two shots on target. His contributions in both attack and defence highlighted his growing importance under head coach Ashley Westwood.
Discover more from Footy Times
Subscribe to get the latest posts sent to your email.