ഇന്ത്യൻ ക്രിക്കറ്റിലെ മരണ മാസ്സ് ‘കംബാക്ക്’; സഞ്ജുവിന്റെ പകരക്കാരൻ മിന്നിക്കുന്നു

കൃത്യം ഒരു മാസം മുൻപ്, അതായത് 2026 ജനുവരി 25-ന് ഐസിസി ട്വന്റി-20 ബാറ്റിംഗ് റാങ്കിങ്ങിൽ ആദ്യ നൂറ് സ്ഥാനങ്ങളിൽ പോലും ഇല്ലാതിരുന്ന ഈ താരം, ഇന്ന് ഫെബ്രുവരി 25-ന് ലോക അഞ്ചാം നമ്പർ ബാറ്ററായി ഉയർന്നിരിക്കുകയാണ്.

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ കംമ്പാക്കുകളിൽ ഒന്നായിരിക്കുകയാണ് ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. കൃത്യം ഒരു മാസം മുൻപ്, അതായത് 2026 ജനുവരി 25-ന് ഐസിസി ട്വന്റി-20 ബാറ്റിംഗ് റാങ്കിങ്ങിൽ ആദ്യ നൂറ് സ്ഥാനങ്ങളിൽ പോലും ഇല്ലാതിരുന്ന ഈ താരം, ഇന്ന് ഫെബ്രുവരി 25-ന് ലോക അഞ്ചാം നമ്പർ ബാറ്ററായി ഉയർന്നിരിക്കുകയാണ്.

വെറും മുപ്പത് ദിവസത്തിനുള്ളിൽ ഇഷാൻ നടത്തിയ ഈ കുതിച്ചുചാട്ടം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് (Ishan Kishan ICC T20I Ranking).

 

സഞ്ജു സാംസണിന്റെ ബാക്കപ്പ് എന്ന നിലയിലാണ് സമീപകാലത്ത് ടി20 ഫോർമാറ്റിലേക്ക് ഇഷാൻ തിരിച്ചെത്തിയത്. സഞ്ജു സാംസൺ ആദ്യ ഓപ്‌ഷനാവുമ്പോൾ ഒരു അധിക വിക്കറ്റ് കീപ്പർ എന്ന പരിഗണന മാത്രമായിരുന്നു പലരും ഇഷാന് നൽകിയിരുന്നത്.

എന്നാൽ ലഭിച്ച ഓരോ അവസരവും കൃത്യതയോടെ ഉപയോഗിച്ച ഇഷാൻ, ഇന്ന് സഞ്ജുവിനെ പോലും ബെഞ്ചിലിരുത്തി ടീമിലെ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

മറുഭാഗത്ത് സഞ്ജു ആവട്ടെ കരിയറിലെ മോശം ഫോമിലേക്ക് കൂപ്പ്കുത്തുകയും ചെയ്തു.

 

ഇഷന്റെ മിന്നും പ്രകടനം

അച്ചടക്ക നടപടികളും ഫോമില്ലായ്മയും മൂലം ദേശീയ ടീമിൽ നിന്ന് ഒരു കാലത്ത് പുറത്തായ ഇഷാന്റെ ഈ തിരിച്ചുവരവിന് തിളക്കമേറെയാണ്.

സമീപകാല മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് സ്ഫോടനാത്മകമായ തുടക്കം നൽകാൻ ഇഷാന് സാധിക്കുന്നുണ്ട്.

പ്രത്യേകിച്ച് അഭിഷേക് ശർമയുടെ മോശം ഫോമിൽ.

പവർപ്ലേ ഓവറുകളിൽ എതിർ ബൗളർമാരെ കടന്നാക്രമിക്കുന്ന ഇഷാന്റെ ശൈലി സെലക്ടർമാരുടെയും പരിശീലകൻ ഗംഭീറിന്റെയും വിശ്വാസം നേടിയെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

ഇഷാൻ കിഷൻ നൽകുന്ന ഇടംകൈയ്യൻ ഓപ്ഷനും വിക്കറ്റിന് പിന്നിലെ ചടുലതയും ടീം മാനേജ്‌മെന്റിന് ഒഴിവാക്കാൻ സാധിക്കാത്ത ഘടകങ്ങളായി മാറിയിരിക്കുകയാണ്.

 

ഓരോ മത്സരത്തിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നതിനൊപ്പം അതിവേഗത്തിൽ റൺസ് ഉയർത്താനുള്ള ഇഷാന്റെ കഴിവാണ് റാങ്കിങ്ങിൽ വൻ കുതിപ്പുണ്ടാക്കാൻ സഹായിച്ചത്.

ജനുവരിയിൽ പട്ടികയ്ക്ക് പുറത്തായിരുന്ന താരം, ഒരു മാസത്തെ തകർപ്പൻ പ്രകടനങ്ങൾ കൊണ്ട് ലോകത്തെ ഏറ്റവും മികച്ച അഞ്ച് ബാറ്റർമാരുടെ നിരയിലേക്ക് എത്തിയത് ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ നേട്ടങ്ങളിൽ ഒന്നാണ്.

ALSO READ: അവനെ തിരിച്ചെത്തിക്കണം, എങ്കിൽ പരിശീലകനാവാൻ റെഡി; പെരസിന് മുന്നിൽ വമ്പൻ ഡിമാന്റുകൾ വെച്ച് ക്ളോപ്പ്

content: Ishan Kishan ICC T20I Ranking


Discover more from

Subscribe to get the latest posts sent to your email.

Cricket NewsICC T20I RankingIndian Cricket TeamIndian Wicket KeepersIshan KishanSanju Samson vs Ishan KishanT20 World Cup Preparations
Comments (0)
Add Comment