സീസണിലെ ആദ്യ മത്സരത്തിൽ തന്നെ വമ്പന്മാരായ മോഹൻ ബഗാൻ സുപ്പർ ജെയ്ന്റ്സിനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ പകരക്കാരനായി വന്ന മലയാളി താരം ജിതിൻ എംഎസാണ് നോർത്ത് ഈസ്റ്റിനായി വല കുലുക്കിയത്.
നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവഹാത്തിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം അരങ്ങേറിയത്. തുടക്കം മുതലെ ആക്രമിച്ചു കളിക്കുന്ന മോഹൻ ബഗാനെയാണ് കാണാൻ സാധിച്ചത്.
മോഹൻ ബഗാന്റെ മൂന്നോളം ഷോട്ടുകളാണ് ബാറിന് കൊണ്ട് മാത്രം തെറിച്ചു പോയത്. ഇതോടൊപ്പം സ്കോടിഷ് മുന്നേറ്റ താരം ലീ ഏർവിൻ ഗോൾ നേടാൻ ഒട്ടേറെ അവസരങ്ങൾ ലഭിച്ചുവെങ്കിലും വലയിലെത്തിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. മറുഭാഗത്ത് ഓരോ ഇടവേളകളിൽ അലേദ്ദീൻ അജറൈയിലൂടെ നോർത്ത് ഈസ്റ്റും ആക്രമണ നടത്തുന്നുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് മത്സരത്തിന്റെ എക്സ്ട്രാ ടൈമായ 90+1ആം മിനുറ്റിൽ ജിതിൻ എംഎസിലൂടെ നോർത്ത് ഈസ്റ്റ് ഗോൾ നേടുന്നത്. തട്ടി തെറിച്ചു വന്ന പന്ത്, നോർത്ത് ഈസ്റ്റിന്റെ സ്പാനിഷ് മിഡ്ഫീൽഡർ അന്റോണിയോ മൊയനോ പെനാൽറ്റി ബോക്സിന്റെ തൊട്ട് മുൻപിൽ നിന്ന് ഷോട്ട് എടുക്കുകയും, മോഹൻ ബഗാൻ ഗോൾകീപ്പർ ആ ഒരു ഷോട്ട് സേവ് ചെയ്യുകയും റീബൗണ്ട് വന്ന പന്ത് ജിതിൻ എംഎസ് വലയിലെത്തിക്കുമായിരുന്നു ചെയ്തത്.
ഇതോടെ നോർത്ത് ഈസ്റ്റ് മത്സരം സീൽ ചെയ്യുകയും, മൂന്ന് പോയിന്റ് കരസ്ഥമാക്കുകയും ചെയ്തു.
മാച്ച് സ്റ്റാറ്റ്സ്
മാച്ച് സ്റ്റാറ്റ്സ് പരിശോധിക്കുകയാണേൽ ഇരു ടീമും ഇഞ്ചോടിച്ച് ഇഞ്ച് പോരാട്ടമാണ് കാഴ്ച്ചവെച്ചതെന്ന് പറയാം. മത്സരത്തിൽ മോഹൻ ബഗാൻ 55% ബോൾ പോസ്സെഷനും നോർത്ത് ഈസ്റ്റിന് 45% ബോൾ പോസ്സെഷനുമാണുള്ളത്. ഷോട്ടുകളുടെ എണ്ണം നോക്കുകയാണേൽ മോഹൻ ബഗാൻ ബഹുദൂരം മുൻപന്തിയിലാണ്. മത്സരത്തിൽ മൊത്തമായി 25 ഷോട്ടുകളാണ് മോഹൻ ബഗാൻ എടുത്തത്. എന്നാൽ ഇതിൽ ആറെണ്ണം മാത്രമേ ഓൺ ടാർഗറ്റിലെത്തിയിട്ടുള്ളു. മറുഭാഗത്ത് നോർത്ത് ഈസ്റ്റ് എടുത്ത ഒമ്പത് ഷോട്ടുകളിൽ കേവലം രണ്ടെണ്ണം മാത്രമേ ഓൺ ടാർഗറ്റിൽ എത്തിച്ചിട്ടുള്ളു.
പാസ്സുകളുടെ എണ്ണം നോക്കുകയാണേൽ മോഹൻ ബഗാൻ 301 പാസ്സുകൾ പൂർത്തിയാക്കാൻ സാധിച്ചപ്പോൾ നോർത്ത് ഈസ്റ്റിന് 245 പാസ്സുകളാണ് പൂർത്തിയാക്കാൻ സാധിച്ചത്. രണ്ട് ടീമിന്റെയും പാസ്സിങ് അക്കുറസി 78%മാണ്.
രക്ഷകനായി ഗുർമീത് സിംഗ്
യഥാർത്ഥത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വിജയത്തിലേക്ക് നയിച്ചത് ഗോൾകീപ്പർ ഗുർമീത് സിംഗാണെന്ന് പറയാം. കാരണം ഗംഭീര പ്രകടനമാണ് ഗോൾ വലയ്ക്ക് മുൻപിൽ താരം കാഴ്ച്ചവെച്ചത്. മത്സരത്തിൽ ആറ് സേവുകളാണ് താരം നടത്തിയിരിക്കുന്നത്. മോഹൻ ബഗാൻ ഗോളെന്ന് ഉറപ്പിച്ച ഒട്ടേറെ അവസരങ്ങൾ അദ്ദേഹത്തിന് തടയാൻ സാധിച്ചുവെന്ന് പറയാം. മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ചും താരമാണ്.
Summary:- NorthEast United United began their ISL campaign with a stunning 1-0 victory over Mohun Bagan Super Giant. Malayali forward Jithin MS scored the decisive goal in the 90+1st minute after coming on as a substitute. Goalkeeper Gurmeet Singh was instrumental in the win, making six saves to keep Mohun Bagan at bay.
Discover more from Footy Times
Subscribe to get the latest posts sent to your email.