വമ്പൻ താരങ്ങൾക്ക് പിന്നാലെ സപ്പോർട്ടിങ് സ്റ്റാഫിലും പൊളി സൈനിങ്; രണ്ട് വമ്പൻ പേരുകളുമായി ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി വമ്പൻ താരങ്ങൾക്ക് പുറമെ സപ്പോർട്ടിങ് സ്റ്റാഫിസിലും വമ്പൻ സൈനിങ്ങുകൾ നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി സഹ പരിശീലകനായി ഇംഗ്ലീഷ്കാരൻ ഹാസ്നി അൽജോഫ്രീയെയും സ്പോർട്ടിങ് സൈഡിലേക്ക് താങ്ബോയ് സിംഗ്ടോയെയും സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകനായിരുന്ന താങ്ബോയ് സിംഗ്ടോ എട്ട് വർഷങ്ങൾക്ക് ശേഷമാണ് ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ സീസണിൽ ഈസ്റ്റ്‌ ബംഗാളിന്റെ ഹെഡ് ഓഫ് ഫുട്ബോൾ ഓപ്പറേഷൻനായിരുന്നു താങ്ബോയ് സിംഗ്ടോ.

 

 

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്തിന് ശേഷം താങ്ബോയ് സിംഗ്ടോ ഒഡിഷയുടെയും ഹൈദരാബാദിന്റെയും സഹ പരിശീലകനാവുകയും പിന്നീട് ഹൈദരാബാദ് എഫ്സിയുടെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുകയായിരുന്നു.

2017 കാലയാളവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് ഡെവലപ്പ്മെന്റിന്റെ ഹെഡ് കൂടിയായിരുന്നു താങ്ബോയ് സിംഗ്ടോ. ആ ഒരു കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച യൂത്ത് സെറ്റ്അപ്പ്‌ ബ്ലാസ്റ്റേഴ്‌സിന്റെതായിരുന്നു.

മറുഭാഗത്ത് 48 കാരനായ ഹാസ്നി അൽജോഫ്രീ ഒട്ടേറെ പരിശീലക പരിചയസമ്പത്തുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മുൻപ് 2018-24 കാലയാളവിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിന്റെ പരിശീലകനായിരുന്നു ഹാസ്നി അൽജോഫ്രീ.

 

 

പിന്നീട് അദ്ദേഹം 2014ൽ ഹെഡ് ഓഫ് കോച്ച് എഡ്യൂക്കേഷൻ & ഡെവലപ്പ്മെന്റ് ഓഫ് ഫുട്ബോൾ അസോസിയേഷൻ സിങ്കപ്പൂരിന്റെ ഭാഗമാവുകയായിരുന്നു. അവിടെ നിന്നാണ് ഹാസ്നി ഇന്ത്യയിലെത്തുന്നത്. എന്തിരുന്നാലും ഇരുവരുടെയും സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ഉടൻ പ്രഖ്യാപ്പിക്കുന്നതാണ്.

അമരീന്ദറും യാസിറും കേരള ബ്ലാസ്റ്റേഴ്‌സിൽ

 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി രണ്ട് ഇന്ത്യൻ താരങ്ങളുടെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോൾകീപ്പർ അമരീന്ദർ സിംഗിനെയും റൈറ്റ് വിങർ മുഹമ്മദ് യാസിറിന്റെ സൈനിങ്ങുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപ്പിച്ചത്.

Muhammed Yasir

ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന സച്ചിന് സുരേഷ് ക്ലബ്‌ വിട്ടത്തോടെയാണ്, ബ്ലാസ്റ്റേഴ്‌സ് അമരീന്ദർ സിംഗിനെ ലക്ഷ്യവെച്ചത്. ഇന്ത്യയിലെ ഒട്ടേറെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച് വളരെയധികം പരിചയസമ്പന്നനായ താരം കൂടിയാണ് അമരീന്ദർ.

ALSO READ:-

28 കാരനായ മുഹമ്മദ്‌ യാസിറിനെ എഫ്സി ഗോവയിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുന്നത്. നിലവിൽ മാർക്കറ്റിൽ ബ്ലാസ്റ്റേഴ്‌സിന് റൈറ്റ് വിങ്ങിലേക്ക് ലഭിക്കാവുന്നതിൽ വെച്ച് മികച്ചൊരു സൈനിങ് തന്നെയാണിത്.

Summary:- Kerala Blasters are set to strengthen their support staff ahead of the 2026/27 ISL season, with former assistant coach Thangboi Singto returning to the club after eight years. English coach Hasney Aljofree, who has experience with Manchester United’s youth setup, is also set to join the Blasters.


Discover more from Footy Times

Subscribe to get the latest posts sent to your email.

Hasney AljofreeIndian Super LeagueKerala BlastersThangboi SingtoTransfer news Malayalam
Comments (0)
Add Comment