ആദ്യ ആഴ്ചയിൽ ബ്ലാസ്റ്റേഴ്സ് രാജാക്കന്മാർ, മോഹൻ ബഗാൻ പന്ത്രണ്ടാമത്; പോയിന്റ് പട്ടിക പരിശോധിക്കാം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസണിലെ മാച്ച് വീക്ക് ഒന്നിന് അവസാനമായിരിക്കുകയാണ്. ഐഎസ്എല്ലിന്റെ ആദ്യ ആഴ്ചയിൽ തന്നെ വമ്പൻ പോരാട്ടങ്ങളാണ് അരങ്ങേറിയത്. വമ്പൻ മാറ്റങ്ങളുമായി പുതിയ ഐഎസ്എൽ സീസണിലേക്ക് വന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം മുതൽ കരുത്തന്മാരായ മോഹൻബഗാനിന്റെ അപ്രതീക്ഷിത തോൽവിയാണ് വാച്ച് വീക്ക് വണ്ണിലെ എടുത്തു പറയേണ്ട സംഭവവികാസങ്ങൾ. നമ്മുക്ക് ഇനി മാച്ച് വീക്ക് ഒന്ന് കഴിയുമ്പോഴുള്ള പോയിന്റ് പട്ടിക എങ്ങനെയാണെന്ന് പരിശോധിക്കാം….

തലപ്പത്തെത്തി കേരള ബ്ലാസ്റ്റേഴ്സ്

 

മാച്ച് വീക്ക് ഒന്ന് കഴിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ആദ്യ റൗണ്ടിൽ ഇന്റർകാശിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. നിലവിൽ ടീമിന്റെ ഗോൾ ഡിഫറൻസ് +2ആണ്. ഇതോടെയാണ് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

കേരള ബ്ലാസ്റ്റേഴ്സിനായി ആന്ദ്രേ ഗ്രീനും മലയാളി താരം ബിപിൻ മോഹനുമായിരുന്നു ഇന്റർ കാശിക്കെതിരെ ലക്ഷ്യം കണ്ടത്. ഇനി കേരള ബ്ലാസ്റ്റേഴ്സ് റൗണ്ട് രണ്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് നേരിടുക.

വമ്പന്മാർ തൊട്ടുപിന്നാലെ

 

പതിമൂന്നാം സീസണിലെ ആദ്യ മത്സരങ്ങളിൽ തന്നെ വിജയിച്ച മറ്റ് ക്ലബുകളായ ബംഗളൂരു എഫ്സി, ചർച്ചിൽ ബ്രദേശ്, പഞ്ചാബ് എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നി ക്ലബ്ബുകൾ രണ്ട് മുതൽ അഞ്ചാം സ്ഥാനം വരെ കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ തൊട്ടുപിന്നാലെ തന്നെ ഉണ്ട്. നിലവിൽ ടീമുകൾക്കെല്ലാം +1 ആണ് ഗോൾ ഡിഫറൻസ്.

സമനിലയിൽ പിരിഞ്ഞ് ഗോവയും ചെന്നൈയും

 

മാച്ച് വീക്ക് ഒന്നിൽ സമനിലയിൽ പിരിഞ്ഞ ഏക മത്സരമായിരുന്നു ചെന്നൈ vs ഗോവ മത്സരം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. നിലവിൽ ഇരു ടീമും ഓരോ പോയിന്റ് വീതം നേടി ആറ് ഏഴ് സ്ഥാനങ്ങളിലാണ് പോയിന്റ് പട്ടികയിൽ.

അടി തെറ്റി വീണ് മോഹൻ ബഗാൻ

 

സീസണിലെ ആദ്യ മത്സരത്തിൽ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് മോഹൻ ബഗാൻ. മത്സരത്തിന്റെ അവസാന നിമിഷത്തിൽ മലയാളി താരം ജിതിൻ എംഎസ് നേടിയ ഏക ഗോളിനായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം. നിലവിൽ -1 ഗോൾ ഡിഫറൻസോടെ മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണുള്ളത്.

മോഹൻ ബഗാൻ പുറമെ സ്പോർട്ടിംഗ് ക്ലബ് ഡൽഹി, ഒഡീഷ എഫ്സി, ഇന്റർകാശി, മുംബൈ സിറ്റി എഫ്സി എന്നി ടീമുകളാണ് ആദ്യ റൗണ്ടിൽ പരാജയപ്പെട്ട മറ്റ് ക്ലബ്ബുകൾ. ഇതിൽ ഇന്റർകാശി -2 ഗോൾ ഡിഫറൻസോടെ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനമാണ്. കഴിഞ്ഞ സീസണിലെ ഐസ്ൽ ജേതാക്കളായ ഈസ്റ്റ് ബംഗാൾ മാച്ച് വീക്ക് ഒന്നിൽ കളിച്ചിട്ടില്ല.

Summary:- Kerala Blasters lead the ISL 2026-27 standings after Matchweek 1 following a 2-0 victory over Inter Kashi. Bengaluru FC, Churchill Brothers, Punjab FC and NorthEast United follow closely, while Mohun Bagan sit 12th after losing to NorthEast United.


Discover more from Footy Times

Subscribe to get the latest posts sent to your email.

Indian Super LeagueKerala Blastersmohun bagan super giants
Comments (0)
Add Comment