കേരള ബ്ലാസ്റ്റേഴ്സിനെ അൽ-ഫുർസാൻ ഏറ്റെടുത്തത്തോടെ വമ്പൻ നീക്കങ്ങളാണ് ക്ലബ് മാനേജ്മെന്റ് നടത്തുന്നത്. ഇതിനോട് ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് “പ്രൊജക്റ്റ് ബ്ലാസ്റ്റേഴ്സ്” പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി ലക്ഷ്യങ്ങളും പദ്ധതികളും വ്യക്തമാക്കുന്ന മിഷൻ സ്റ്റേറ്റ്മെന്റ് പുറത്തുവിട്ടിരിക്കുകയാണ് ക്ലബ്. ഇന്ത്യൻ ഫുട്ബോളിൽ കൂടുതൽ കരുത്തരായി മാറുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായൊരു ക്ലബ്ബായി വളരാനുമാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
പ്രൊജക്റ്റ് ബ്ലാസ്റ്റേഴ്സ് പദ്ധതിയിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവിയിൽ നടത്താൻ പോവുന്ന 29 പദ്ധതികളാണ് ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ചിരിക്കുന്നത്.
ഈയൊരു പദ്ധതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിമൻസ് ടീം, ഫുട്സാൽ ടീം, സെവെൻസ് ടീം, റിവേഴ്സ് ടീം, ലെജൻഡ് ടീം ഉൾപ്പെടെ വമ്പൻ നീക്കങ്ങൾക്കാണ് പ്രൊജക്റ്റ് ബ്ലാസ്റ്റേഴ്സ് വഴിയൊരുക്കുന്നത്.
ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമായി സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. 90,000 കപ്പാസിറ്റി വരുന്ന അത്യാധുനിക സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്സ് നിർമ്മിക്കുക. ഈയൊരു സ്റ്റേഡിയത്തിൽ വെച്ച് ഇന്റർനാഷണൽ മത്സരങ്ങളും മേജർ സ്പോർട്സ് ഇവന്റസും, മ്യൂസിക്ക് കൺസർട്സും നടക്കും. ഇതിനുപ്പുറമെ കോഴിക്കോടിലും സ്പോർട്സ് ടെക്ക് സിറ്റി നിർമ്മിക്കാൻ ബ്ലാസ്റ്റേഴ്സിന് പദ്ധതിയുണ്ട്.
പ്രൊജക്റ്റ് ബ്ലാസ്റ്റേഴ്സ് പദ്ധതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നിർത്തി പോയ വിമൻസ് ടീം തിരിച്ചുവരുകയാണ്. അതോടൊപ്പം പ്രോജക്ട് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് ലെജൻഡ്സ് ഇലവൻ എന്ന പ്രത്യേക ടീം രൂപീകരിക്കും. പ്രദർശന മത്സരങ്ങൾ, ലെജൻഡ്സ് ടൂർണമെന്റുകൾ, അന്താരാഷ്ട്ര പര്യടനങ്ങൾ, ചാരിറ്റി മത്സരങ്ങൾ, പ്രത്യേക ഫുട്ബോൾ ഇവന്റുകൾ എന്നിവയിൽ ഈ ടീം പങ്കെടുക്കും. ഇതിലൂടെ ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളെ ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ആരാധകരുമായി വീണ്ടും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
ബ്ലാസ്റ്റേഴ്സ് മെയിൻ ടീമിന്റെ പ്രധാന ലക്ഷ്യങ്ങൾ
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) കിരീടം സ്വന്തമാക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അതോടൊപ്പം ആഭ്യന്തര ഫുട്ബോളിലെ പ്രധാന കിരീടങ്ങൾക്കായി സ്ഥിരമായി പോരാടുകയും അവ സ്വന്തമാക്കുകയും ചെയ്യുക എന്നതും ക്ലബ്ബിന്റെ പദ്ധതികളിൽ ഉൾപ്പെടുന്നു.
അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ ശേഷിയുള്ള ലോകോത്തര ഫസ്റ്റ് ടീം കെട്ടിപ്പടുക്കാനും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നുണ്ട്.
Summary:- Kerala Blasters have unveiled Project Blasters, outlining 29 ambitious plans for the club’s future. The vision includes a proposed 90,000-capacity stadium in Kochi, the return of the women’s team, a Legends XI, and the development of multiple football teams, alongside ambitions to win major domestic and international honours.
Discover more from Footy Times
Subscribe to get the latest posts sent to your email.