മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ ആവേശം നിറഞ്ഞ കാണികൾക്ക് മുന്നിൽ നടന്ന 2024-25 എലൈറ്റ് കേരള പ്രീമിയർ ലീഗ് സീസൺ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ്സ് ഗോകുലം കേരള എഫ്സിയെ 1-0 ന് പരാജയപ്പെടുത്തി.
ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഗോൾ നേടാനായില്ല. കളിയുടെ 86ആം മിനുട്ടിൽ അജ്സൽ ആണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി വിജയഗോൾ നേടിയത്.
പയ്യനാടിന് പുറമേ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും. പതിനാല് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ ആകെ 94 മത്സരങ്ങളായിരിക്കും ഉണ്ടാവുക. കോർപ്പറേറ്റ് എൻട്രിയിലൂടെ നവാഗതരായ ഇൻ്റർ കേരള എഫ്.സി ഇത്തവണ ലീഗിൽ പന്ത് തട്ടും. എലൈറ്റ് ഗ്രൂപ്പാണ് ഈ വർഷത്തെ ടൂർണമെൻ്റിൻ്റെ മുഖ്യ സ്പോൺസർ.
Discover more from Footy Times
Subscribe to get the latest posts sent to your email.