എഫ്.എ കപ്പ് : മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്

എഫ്.എ കപ്പ് : മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്

എഫ്.എ കപ്പ് അഞ്ചാം റൗണ്ട് മത്സരത്തിൽ ഫുൾഹാമിനിനോട് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. നിശ്ചിത സമയത്ത് സമനില പാലിച്ച മത്സരത്തിൽ ഷൂട്ടൗട്ടിലാണ് ഫുൾഹാമിൻ്റെ വിജയം. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ബസ്സെയാണ് ആതിഥേയരെ ഞെട്ടിച്ചുകൊണ്ട് ഫുൾഹാമിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിൻ്റെ ഗോളിൽ യുണൈറ്റഡ് സമനില നേടിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.

ആദ്യ മൂന്ന് കിക്കും ഇരു ടീമും വലയിലാക്കിയപ്പോൾ യുണൈറ്റഡിൻ്റെ നാലാം കിക്കെടുത്ത ലിൻഡലോഫിന് പിഴച്ചു. റോബിൻസൺ നാലാം കിക്ക് വലയിലാക്കിയതോടെ ലീഡ് എടുത്ത ഫുൾഹാം യുണൈറ്റഡിൻ്റെ അഞ്ചാം കിക്ക് സിർക്ക്സി നഷ്ടപ്പെടുത്തിയതോടെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.

ഫുൾഹാമിനു പുറമെ ബ്രൈറ്റൺ, പ്രസ്റ്റൺ, ക്രിസ്റ്റൽ പാലസ്, ആസ്റ്റൺ വില്ല, ബോൺമൗത്ത്, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടി. അവസാന പ്രീ ക്വാർട്ടറിൽ നോട്ടിങ്ഹാം ഇപ്സ്വിച്ചിനെ നേരിടും.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment