ആദ്യ മിനിറ്റിൽ ഗോൾ, അവസാന നിമിഷം വിജയഗോൾ; മുൻ ബ്ലാസ്റ്റേഴ്സ് താരത്തിന്റെ മികവിൽ പഞ്ചാബിന് ആവേശവിജയം

2026/27 സീസണിന് വിജയത്തോടെ തുടങ്ങി പഞ്ചാബ് എഫ്സി. അവസാന നിമിഷം വരെ നീണ്ട വാശിയേറിയ പോരാട്ടത്തിൽ ഒഡീഷ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു പഞ്ചാബ് എഫ്സി. പഞ്ചാബ് എഫ്സിക്കായി രണ്ട് ഗോളും നേടിയത് മുൻ ബ്ലാസ്റ്റേഴ്സ് താരം മെസ്സി ബൗളിയാണ്. മറുഭാഗത്ത് ഒഡീഷ എഫ്സിക്കായി ആശ്വാസ ഗോൾ നേടിയത് തൊയ്ബയാണ്.

 

 

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ മെസ്സി ബൗളിയിലൂടെ പഞ്ചാബ് എഫ്സി മുന്നിലെത്തുകയായിരുന്നു. മത്സരം തുടങ്ങി ഒരു മിനിറ്റ് തികയുന്ന മുന്നേ തന്നെ മലയാളി താരം ഉവൈസ് പെനാൽറ്റി ബോക്സിലേക്ക് നൽകിയ പാസ് മെസ്സി ബോളി കൃത്യമായി വലയ്ക്കുള്ളിലെത്തിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ കോർണറിൽ നിന്നും വന്ന പന്ത് ഹെഡ് ചെയ്ത് ഗോൾ നേടിയ തൊയ്ബ മത്സരം വീണ്ടും സമനിലയിലാക്കുകയായിരുന്നു. പിന്നീട് ഇരു ടീമുകളും തുടർ ഇടവേളകളിൽ ആക്രമിച്ചു കളിക്കുന്നതാണ് കാണാൻ സാധിച്ചത്.

പഞ്ചാബിനു വേണ്ടി മലയാളി താരം സുഹൈൽ, ഒട്ടേറെ നല്ല അവസരങ്ങൾ സൃഷ്ടിച്ചു നൽകിയെങ്കിലും മുന്നേറ്റനിരയിലെ മെസ്സി ബൗളിക്കും ആൽഫ്രഡ് പ്ലാനസിനും വല കുലുക്കാൻ സാധിച്ചില്ല. മറുഭാഗത്ത് ഒഡീഷയും ഇടവേളകളിൽ ആക്രമിച്ചു കളിക്കുന്നുണ്ടെങ്കിൽ അവസ്ഥ ഇതുതന്നെയായിരുന്നു.

അങ്ങനെയിരിക്കെയാണ് മത്സരത്തിന്റെ എക്സ്ട്രാ ടൈമിലെ അവസാന നിമിഷം മെസ്സി ബൗളിലൂടെ തന്നെ പഞ്ചാബ് ലീഡ് നേടുകയും മത്സരം വിജയിക്കുകയും ചെയ്തത്. പകരക്കാരനായി വന്ന ബിശു ശർമ്മ റൈറ്റ് വിംഗിൽ നിന്നും പെനാൽറ്റി ബോക്സിലേക്ക് നൽകിയ പാസ് കൃത്യമായി മെസ്സി ബൗളി ഫിനിഷ് ചെയ്യുകയായിരുന്നു.

മത്സരത്തിൽ പഞ്ചാബിനായി രണ്ട് ഗോളും നേടിയ മെസ്സി ബൗളി തന്നെയാണ് മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച്. ഈയൊരു വിജയത്തോടെ പഞ്ചാബ് എഫ്സി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ്. മറുഭാഗത്ത് ഒഡീഷ എഫ്സി പതിനൊന്നാം സ്ഥാനത്തും. അടുത്ത മത്സരത്തിൽ പഞ്ചാബ് എഫ്സി കരുത്തന്മാരായ മുംബൈ എഫ്സിയെയും ഒഡീഷ ഇന്റർ കാശിയേയും നേരിടും.

മാച്ച് സ്റ്റാറ്റ്സ്

 

മാച്ച് സ്റ്റാറ്റ്സ് പരിശോധിക്കുകയാണെങ്കിൽ പഞ്ചാബ് എഫ്സിയുടെ സമ്പൂർണ്ണാധിപത്യമാണ് കാണാൻ സാധിക്കുന്നത്. ബോൾ പോസ്സെഷൻ പരിശോധിക്കുകയാണെങ്കിൽ പഞ്ചാബ് എഫ്സിക്ക് 56 ശതമാനവും ഒഡീഷ എഫ്സിക്ക് 46 ശതമാനവുമാണ് ഉള്ളത്.

ഷോട്ടുകളുടെ കണക്ക് നോക്കുകയാണെങ്കിൽ 17 ഷോട്ടുകളാണ് മത്സരത്തിൽ പഞ്ചാബ് പായിച്ചത്. ഇതിൽ ആറെണ്ണം ഓൺ ടാർഗെറ്റിലും. മറുഭാഗത്ത് ഒഡീഷ എഫ്സിക്ക് 11 ഷോട്ടുകളിൽ നിന്ന് വെറും മൂന്ന് ഷോട്ട് മാത്രമേ ഓൺ ടാർഗെറ്റിൽ എത്തിക്കാൻ സാധിച്ചുള്ളൂ.

പാസുകളുടെ കണക്കുകൾ നോക്കുകയാണെങ്കിൽ 377 അക്യുറേറ്റ് പാസുകൾ പഞ്ചാബിന് പൂർത്തിയാക്കാൻ സാധിച്ചപ്പോൾ മറുഭാഗത്ത് ഒഡീഷയ്ക്ക് 301 അക്യുറേറ്റ് പാസുകളാണ് പൂർത്തിയാക്കാൻ സാധിച്ചത്.

Summary:- Punjab FC began their 2026/27 ISL campaign with a thrilling 2-1 victory over Odisha FC. Former Kerala Blasters star Messi Bouli scored in the opening minute before netting a dramatic stoppage-time winner. Thoiba scored Odisha’s equaliser. Punjab dominated key statistics and climbed to fourth in the points table.


Discover more from Footy Times

Subscribe to get the latest posts sent to your email.

Indian Super LeagueMessi BouliOdisha FCPunjab FC
Comments (0)
Add Comment