വമ്പൻ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ചു; ബ്ലാസ്റ്റേഴ്‌സിലെത്താൻ സനാനെ പ്രേരിപ്പിച്ചത് അമ്മയുടെ ആഗ്രഹം!

കഴിഞ്ഞ ഒരുപാട് സീസണുകൾ വെച്ച് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഏറ്റവും മികച്ച സൈനിങ്ങായിരുന്നു മലയാളി താരം മുഹമ്മദ്‌ സനാന്റെ. ഈയൊരു സീസൺ മുന്നോടിയായി ജംഷഡ്പൂർ എഫ്സിയിൽ നിന്നും വമ്പൻ തുകയ്ക്കാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിലെത്തിയതിന് ശേഷം താരം ഗംഭീര പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ട്രാൻസ്ഫർ മാർക്കറ്റിൽ മറ്റ് ഒട്ടേറെ വമ്പൻ ക്ലബ്ബുകൾ സനാനായി രംഗത്ത് വന്നിരുന്നെങ്കിലും, ബ്ലാസ്റ്റേഴ്‌സിനെ തിരിഞ്ഞെടുക്കാൻ താരത്തിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു.

മലയാളി കൂടിയായ മുഹമ്മദ്‌ സനാൻ, താരത്തിന്റെ അമ്മയുടെ താല്പര്യ പ്രകാരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് തിരിഞ്ഞെടുത്തത്. മലയാള മനോരമയുമായുള്ള അഭിമുഖത്തിലാണ് താരം ഈയൊരു കാര്യം വെളിപ്പെടുത്തുന്നത്.

ബ്ലാസ്റ്റേഴ്‌സിന് പുറമെ രണ്ട് കൊൽക്കത്തൻ ക്ലബ്ബുകളും (മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും ഈസ്റ്റ്‌ ബംഗാളും) മുംബൈ സിറ്റി എഫ്സിയുമാണ് താരത്തിനായി രംഗത്ത് വന്നത്.

“കൊൽക്കത്തയിലെ ക്ലബ്ബുകളും മുംബൈ സിറ്റി എഫ്‌സിയൊക്കെ എനിക്കായി രംഗത്തുണ്ടായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സിനായി കളിക്കണമെന്നത് എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു. മാത്രമല്ല, ബ്ലാസ്റ്റേഴ്‌സ് നമ്മുടെ സ്വന്തം ക്ലബ്ബല്ലേ? ഞാൻ എവിടെ കളിച്ചാലും എന്നെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളികളുണ്ടാകും. അതുകൊണ്ടാണ് ഞാൻ ബ്ലാസ്റ്റേഴ്‌സിനെ തിരഞ്ഞെടുത്തത്.” എന്നാണ് സനാൻ പറഞ്ഞത്.

ബ്ലാസ്റ്റേഴ്‌സിലെത്തിയതിന് ശേഷം മികച്ച പ്രകടനമാണ് സനാൻ കാഴ്ച്ചവെക്കുന്നത്. നാല് മത്സരങ്ങൾ ഇതോടകം ബ്ലാസ്റ്റേഴ്‌സിനായി കളിച്ച താരം ഒരു അസ്സിസ്റ്റ്‌ സ്വന്തമാക്കിയിട്ടുണ്ട്. ഗോളുകൾ നേടാൻ കഴിഞ്ഞില്ലെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിരുന്നു. ആറ് മികച്ച അവസരങ്ങളാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സിനായി ഇതോടകം നേടികൊടുക്കാൻ സാധിച്ചത്.

നിലവിൽ മുഹമ്മദ് സനാൻ ന്യൂ സിലാലൻഡിനെതിരെയുള്ള സൗഹൃദ മത്സരത്തിനായി ഇന്ത്യൻ നാഷണൽ ടീമിനൊപ്പമാണുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം എന്ന്?

 

ഇന്റർനാഷണൽ ബ്രേക്ക്‌ നടന്നു കൊണ്ടിരിക്കുന്നത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഇനി നവംബർ 29ന് എഫ്സി ഗോവക്കെതിരെയാണ്. ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ച് വൈകീട്ട് അഞ്ച് മണിക്കാണ് ഈയൊരു മത്സരം നടക്കുക. മാച്ച് വീക്ക് അഞ്ചിൽ ബ്ലാസ്റ്റേഴ്‌സിന് മത്സരമില്ലാത്തത് കൊണ്ടാണ്, ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം വൈകുന്നത്.

എന്നിരുന്നാൽ പോലും ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം, ഈയൊരു ഇടവേള നിർണായകരമാണ്. മികച്ച പ്രീ സീസൺ ലഭിക്കാത ടീമിന് ഈയൊരു ഇടവേളയിൽ കഠിന പരിശീലനത്തോടെ സജ്ജമാക്കാൻ സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.

Summary:- Mohammed Sanan has revealed why he chose Kerala Blasters despite receiving interest from Kolkata clubs and Mumbai City FC. The Malayali winger said his mother’s wish and his connection with the home club influenced his decision. Sanan has already made an impact with Blasters, registering an assist.


Discover more from Footy Times

Subscribe to get the latest posts sent to your email.

Indian Super LeagueKerala BlastersMuhammed sanan
Comments (0)
Add Comment