പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി ഒഡീഷ

പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി ഒഡീഷ

പ്ലേഓഫ് ഉറപ്പിക്കാൻ ജയം അനിവാര്യമായ മത്സരത്തിൽ ഹൈദരാബാദിനെതിരെ രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തി ഒഡീഷ. ആദ്യപകുതിയിൽ സെർബിയൻ പ്രതിരോധ താരം സ്റ്റെഫാൻ സാപിച്ച് നേടിയ ഗോളിൽ ലീഡ് നേടിയ ഹൈദരാബാദിന് രണ്ടാം പകുതി തുടങ്ങിയത് മുതൽ താളം പിഴച്ചു.

47ാം മിനുട്ടിൽ ഹ്യൂഗോ ബൂമസിൻ്റെ അസിസ്റ്റിൽ മൊർത്താതോ ഫാൾ ഒഡീഷക്ക് സമനില സമ്മാനിച്ചു. രണ്ടു മിനിട്ടുകൾക്കകം ബൂമസ് ഗോൾ നേടിയതോടെ ഒഡീഷ ലീഡിലേക്കുയർന്നു. മത്സരത്തിലെ ആദ്യ ഇലവനിൽ വലതു വിങ്ങ് ബാക്ക് സ്ഥാനത്ത് ഇടം പിടിച്ച ഇന്ത്യൻ മുന്നേറ്റതാരം റഹീം അലിയും സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തിയതോടെ ഒഡീഷയുടെ വിജയം പൂർണമായി.

21 മത്സരങ്ങൾ കളിച്ച ഒഡീഷ 29 പോയിൻ്റുമായി പട്ടികയിൽ ഏഴാമതാണ്. ഇനിയുള്ള മൂന്നു മത്സരങ്ങൾ വിജയിക്കുന്നതോടൊപ്പം മറ്റു ടീമുകളുടെ മത്സരഫലങ്ങളും ഒഡീഷയുടെ പ്ലേയോഫ് സാധ്യതകളെ നിശ്ചയിക്കുന്നവയാണ്.


Discover more from

Subscribe to get the latest posts sent to your email.

Comments (0)
Add Comment