ക്യാപ്റ്റൻ ലൂണ ഇന്ത്യയിലേക്ക്; പ്രീ സീസൺ ക്യാമ്പ് തുടങ്ങി ബ്ലാസ്റ്റേഴ്‌സ്

പ്രതിസന്ധികളെല്ലാം മറികടന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഓപ്പറേഷനുകൾ ആരംഭിച്ചിരിക്കുകയാണ്. നിക്ഷേപ കൈമാറ്റം പൂർത്തിയാക്കിയതോടെ ക്ലബ്‌ നിലവിൽ മികച്ച സൈനിങ്ങുകൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.

ഇതിനോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈയൊരു പ്രീ സീസണിൽ പങ്കെടുക്കാനായി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്ത്യയിലേക്ക് തിരിച്ചിരിക്കുകയാണ്.

 

കഴിഞ്ഞ സീസണിലെ ലോൺ കാലാവധി അവസാനിച്ച്, താരം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുമെന്ന് മാനേജ്‍മെന്റ് തന്നെ പത്ര സമ്മേളനത്തിനിടയിൽ ആരാധകരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം ചേരുന്നത്.

ഒക്ടോബർ രണ്ട് വെള്ളിയാഴ്ചയാണ് അഡ്രിയാൻ ലൂണ ഇന്ത്യയിലെത്തുക. കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ക്യാമ്പിനൊപ്പം ചേരാൻ പോവുന്ന ആദ്യ വിദേശ താരം കൂടിയാണ് അഡ്രിയാൻ ലൂണ.

ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ആറാം സീസണിനാണ് ലൂണ തയ്യാറെടുക്കുന്നത്. 2021 സീസൺ മുന്നോടിയായിയാണ് അഡ്രിയാൻ ലൂണ ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

 

കേരള ബ്ലാസ്റ്റേഴ്‌സിനായി 80ഓളം മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും 24 അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. അറ്റാക്കിങ് മിഡ്‌ഫീൽഡ് പുറമെ ലെഫ്റ്റ് വിങ്, റൈറ്റ് വിങ് പൊസിഷനിൽ കളിക്കാൻ കേൾപ്പുള്ള താരമാണ് ലൂണ. നിലവിൽ 34 വയസുക്കാരനായ ലൂണയുടെ മാർക്കറ്റ് വാല്യൂ 5.5 കോടിയാണ്.

ALSO READ:-

അഭ്യൂഹങ്ങൾ പ്രകാരം ഇതോടകം അഞ്ച് ഇന്ത്യൻ താരങ്ങളുടെ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് ഉറപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ നാല് വിദേശ താരങ്ങളെയും, കൂടുതൽ ഇന്ത്യൻ താരങ്ങളെയും സ്വന്തമാക്കാനായുള്ള ഒരുക്കങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്.

പ്രീ സീസൺ ആരംഭിച്ച് ബ്ലാസ്റ്റേഴ്‌സ്

സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ആരംഭിച്ചിരിക്കുകയാണ്. മഹാബലിപുരത്തുള്ള FC മദ്രാസിന്റെ ഗ്രൗണ്ടിൽ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തുക.

ഇതിന് മുന്നോടിയായി പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡ് ഗ്രൗണ്ട് സന്ദർശിക്കുകയും, പ്രീ സീസൺ വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരാധകരെ സാമൂഹിക മാധ്യമങ്ങൾ വഴി അറിയിക്കുകയും ചെയ്തിരുന്നു. നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലുള്ള ഒട്ടുമിക്ക ഇന്ത്യൻ താരങ്ങളും ചെന്നൈയിലെത്തി ടീമിനൊപ്പം ചേർന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

നാല് വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലേക്ക്!

 

അടുത്ത സീസൺ മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് പുതിയതായി നാല് വിദേശ താരങ്ങളെയാണ് സ്വന്തമാക്കാൻ നോക്കുന്നത്. സെന്റർ ബാക്ക്, സെക്കൻഡറി സ്ട്രൈക്കർ/വിങ്ങർ, സെൻട്രൽ മിഡ്ഫീൽഡർ, സെന്റർ ഫോർവേഡ് എന്നി പൊസിഷനിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ഖേൽ നൗ ചീഫായ ആശിഷ് നെഗിയുടെ റിപ്പോർട്ട്‌ പ്രകാരം, ഇതിൽ മൂന്ന് പൊസിഷനിലേക്കുള്ള വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. സെന്റർ ബാക്ക്, സെക്കൻഡറി സ്ട്രൈക്കർ/വിങ്ങർ, സെന്റർ ഫോർവേഡ് പൊസിഷനിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കണ്ടെത്തിയിരിക്കുന്നത്. ഈ താരങ്ങളുടെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് ഉടൻ പൂർത്തിയാക്കുന്നതാണ്.

Summary: Kerala Blasters have officially started their pre-season preparations in Chennai, with captain Adrian Luna set to arrive in India on October 2. The club is also working on completing four foreign signings, with reports suggesting targets for centre-back, winger/second striker and centre-forward positions have already been identified.


Discover more from Footy Times

Subscribe to get the latest posts sent to your email.

Indian Super LeagueKerala BlastersTransfer news Malayalam
Comments (0)
Add Comment